Advertisement

മംഗളൂരു സ്ഫോടനം; മുഖ്യപ്രതിക്ക് കേരളാ ബന്ധം, പലതവണ സംസ്ഥാനത്തെത്തിയെന്ന് കർണാടക ഡിജിപി

November 21, 2022
Google News 1 minute Read

മംഗളൂരു സ്ഫോടനത്തിലെ മുഖ്യപ്രതിക്ക് കേരള ബന്ധമെന്ന് സൂചന. ഷാരിക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ കേരളം സന്ദർശിച്ചിരുന്നുവെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ 24നോട്‌ പറഞ്ഞു. സ്ഫോടനം ആസൂത്രിതമായ തീവ്രവാദ ഓപ്പറേഷനാണെന്നും ഡിജിപി വ്യക്തമാക്കി.

മംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതിയെ സംബന്ധിച്ച നിർണായക വിവരങ്ങളാണ് കർണാടക ഡിജിപി പ്രവീൺ സൂദ പങ്കുവച്ചത്. പ്രതിക്ക് കേരള ബന്ധമുണ്ടെന്ന സൂചനയാണ് ഡിജിപിയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. മുഖ്യപ്രതി തീവ്രവാദ സംഘത്തിലെ അംഗമാണെന്നും പലതവണ കേരള സന്ദർശനം നടത്തിയെന്നും അദ്ദേഹം പറയുന്നു. കേരളം കൂടാതെ തമിഴ്നാട്ടിലും പ്രതി സന്ദർശനം നടത്തി. ഇരു സംസ്ഥാനത്തും പൊലീസ് പരിശോധന നടത്തുമെന്നും പ്രവീൺ സൂദ കൂട്ടിച്ചേർത്തു.

അതേസമയം ആരോഗ്യനില മോശമായി തുടരുന്നതാൽ മുഖ്യപ്രതി ഷാരികിനെ ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമെ സംഭവത്തിന്റെ തീവ്രവാദ പശ്ചാത്തലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. ഷാരികുമായി ബന്ധമുള്ള രണ്ട് പേർ കൂടിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കേസിൽ എ.ഡി. ജി. പിയുടെ മേൽനോട്ടത്തിൽ മൂന്ന് സംഘങ്ങളായി തെരിഞ്ഞുള്ള അന്വേഷണമാണ് നിലവിൽ പുരോഗമിക്കുന്നത്.

Story Highlights: Mangaluru Blast; Kerala connection for the main accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here