Advertisement

കുറിച്ചിയിലെ പാടശേഖരത്തെ തെങ്ങുകളിൽ കൂടൊരുക്കി നൂറോളം പെലിക്കൻ പക്ഷികൾ

November 23, 2022
Google News 1 minute Read
100 pelican birds in kottayam

കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന പാടശേഖരം. പുഞ്ച കൃഷിക്കായി വിതയെറിഞ്ഞ പാടത്തിന്റെ ഒറ്റ നടുവിലൊരു തുരുത്ത്..ആളൊഴിഞ്ഞ തുരുത്തിലെ തെങ്ങുകളിൽ നിറഞ്ഞിരിക്കുന്ന പെലിക്കന്‍ പക്ഷികൾ.. കോട്ടയം കുറിച്ചി കരിവട്ടം പാടശേഖരത്തിലെ തെങ്ങുകളിലാണ് 100 ഓളം പെലിക്കൻ പക്ഷികൾ കൂടൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഒക്ടോബർ നവംബർ മാസങ്ങളിൽ പതിവ് സന്ദർശകരാണ് ഇക്കൂട്ടർ.

പുള്ളിച്ചുണ്ടൻ കൊതുമ്പന്നമെന്നാണ് പെലിക്കൻ പക്ഷികളുടെ നാടൻ പേര്. കേരളത്തിൽ അത്ര വ്യാപകമല്ലാത്ത ഇവ പ്രജനനത്തിനായാണ് ഈ സീസണിൽ ഇവിടെയെത്തുന്നത്. കാക്കകളും, പരുന്തും കുഞ്ഞുങ്ങളെ ആക്രമിക്കാൻ ഇടക്കിടെ എത്തുന്നുണ്ടെങ്കിലും മുതിർന്ന പെലിക്കണുകൾ ശക്തമായ സംരക്ഷണം നൽകുന്നതിനാൽ കുഞ്ഞുങ്ങൾ സുരക്ഷിതരാണ്. കുഞ്ഞ് പെലിക്കണുകൾ ചിറക് വിടർത്തുന്നതോടെ ഡിസംബർ ആദ്യവാരം ഇവർ നാടു വിടും.

Story Highlights : 100 pelican birds in kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here