Advertisement

ഇതാണ് ‘വസുധൈവ കുടുംബകം’; ‘അജിത് ദാസ്’ ഷൂസിനെ കുറിച്ച് രസകരമായ കമന്റുമായി ആനന്ദ് മഹീന്ദ്ര

November 23, 2022
Google News 4 minutes Read
anand mahindra comment about ajitdas shoes

ബാന്‍ഡുകള്‍ നവീകരിക്കാനും പുതിയ ഉല്‍പ്പന്നങ്ങളും ഡിസൈനുകളും കൊണ്ടുവരാനും ശ്രമിക്കുന്ന നിരവധി ബിസിനസ് ഇന്ന് നിലവിലുണ്ട്. ചില കമ്പനികള്‍ നേരത്തെ ഉണ്ടായിരുന്ന മറ്റ് ബ്രാന്‍ഡുകളെ അനുകരിക്കുന്നത് പതിവാണ്. ഇവിടെ ബ്രാന്‍ഡിന്റെ പേരുപോലും അനുകരിക്കപ്പെടും. ചില അക്ഷരങ്ങള്‍ മാത്രം മാറ്റിയാകും ചിലപ്പോള്‍ അനുകരണം. ഇങ്ങനെയിറങ്ങുന്ന വ്യാജന്മാര്‍ക്കും പക്ഷേ മാര്‍ക്കറ്റുണ്ട്. ‘Adibas,’ ‘Adibad,’ എന്നിങ്ങനെ പേരുകളുള്ള ഉത്പന്നങ്ങള്‍ നമുക്ക് പരിചിതമാണ്.

ഇപ്പോള്‍ ഇവയൊന്നും കൂടാതെ അഡിഡാസ് വീണ്ടും പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇത്തവണയും സ്‌പെല്ലിങ് മാത്രം മാറ്റി അഡിഡാസിന്റെ വ്യാജന്‍ പുതിയ ഉത്പന്നം പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഉത്പന്നത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റര്‍ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഈ പോസ്റ്റില്‍ അഡിഡാസിന്റെ ക്ലാസിക് ത്രീസ്‌ട്രൈപ്പ് ലോഗോ കാണിക്കുന്ന ഒരു ഷൂ കാണാം. എന്നാല്‍ ബ്രാന്‍ഡിന്റെ പേരിന് പകരം അജിത്ദാസ് (ajitdas)എന്നായിരുന്നു. ചിത്രത്തിനൊപ്പം ആനന്ദ് മഹീന്ദ്ര നല്‍കിയ തലക്കെട്ടാണ് രസകരം.

‘ഇത് തികച്ചും യുക്തിസഹമാണ്. ആദിക്ക് അജിത് എന്നൊരു സഹോദരനുണ്ടെന്നാണ് ഇതിനര്‍ത്ഥം. വസുധൈവ കുടുംബകം’ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന്റെ അടിക്കുറിപ്പ്. ഏതായാലും തമാശ രൂപേണയുള്ള പോസ്റ്റിന് നിരവധി രസകരമായ കമന്റുകളാണ് താഴെ വരുന്നത്

Story Highlights : anand mahindra comment about ajitdas shoes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here