Advertisement

ഗുജറാത്തില്‍ 12 നേതാക്കളെ സസ്പെന്‍റ് ചെയ്ത് ബിജെപി

November 23, 2022
Google News 2 minutes Read

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് 12 നേതാക്കളെ സസ്പെന്‍റ് ചെയ്ത് ബിജെപി. ആറുവര്‍ഷത്തെ സസ്പെന്‍ഷനാണ് ബിജെപി നല്‍കിയിരിക്കുന്നത്. 12 പേരില്‍ പദ്രയിലെ മുൻ എംഎൽഎ ദിനു പട്ടേൽ, ബയാദിലെ മുൻ എംഎൽഎ ധവൽസിൻഹ് സാല എന്നിവരും ഉൾപ്പെടുന്നു.(bjp suspends 12 more leaders for contesting independents)

കുൽദീപ്‌സിംഗ് റൗൾ (സാവ്‌ലി), ഖതുഭായ് പഗി (ഷെഹ്‌റ), എസ് എം ഖാന്ത് (ലുനാവാഡ), ജെ പി പട്ടേൽ (ലുനവാഡ), രമേഷ് സാല (ഉംരേത്ത്), അമർഷി സാല (ഖംഭട്ട്), രാംസിൻ താക്കൂർ (ഖേരാലു), മാവ്ജി ദേശായി (ധനേര) ലെബ്ജി താക്കൂർ (ദീസ) എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.

Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 12 വിമതരെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതായി അച്ചടക്ക നടപടി സ്വീകരിച്ച് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ പത്രക്കുറിപ്പിൽ പറഞ്ഞു.

ഗുജറാത്തിലെ ആകെയുള്ള 182 അസംബ്ലി സീറ്റുകളിൽ 89 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്നിനും ബാക്കിയുള്ള 93 സീറ്റുകളിൽ ഡിസംബർ 5 നും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ 8 ന് നടക്കും.

Story Highlights : bjp suspends 12 more leaders for contesting independents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here