9ാം മിനിറ്റില്‍ മിന്നുന്ന ഗോള്‍; ചാമ്പ്യന്‍മാര്‍ക്കെതിരെ ഓസ്‌ട്രേലിയ മുന്നില്‍

ലോകചാമ്പ്യന്‍മാരുടെ കരുത്തുമായി എത്തി മത്സരം തുടങ്ങിയ ഫ്രാന്‍സിന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വരുന്നു. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഗുഡ്‌വിന്‍ നേടിയ ക്രേഗ് ഗുഡ്‌വിന്റെ മിന്നുള്ള ഗോളില്‍ ഓസ്‌ട്രേലിയ മുന്നിലെത്തി. പ്രമുഖ താരങ്ങളുടെ പരുക്ക് പ്രതിസന്ധി സൃഷ്ടിച്ച ഫ്രാന്‍സ് നിരയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയായിരുന്നു 9ാം മിനിറ്റിലെ ഗോള്‍.
ഗ്രീസ്മാനും എംബാപെയും ജിറൂഡുമടങ്ങുന്ന ഫ്രാന്‍സ് മുന്നേറ്റ നിര മത്സരത്തില്‍ ഗോള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സ്. റയല്‍ മാഡ്രഡിന്റെ മധ്യനിരയിലെ ശ്രദ്ധാകേന്ദ്രം ടൊച്ചാമെനി ഫ്രാന്‍സ് ആദ്യ ഇലവനില്‍ ഇടംപിടിച്ചു. 4-2-3-1 ഫോര്‍മെഷനില്‍ ഫ്രാന്‍സ് കളിക്കുമ്പോള്‍ ഓസ്‌ട്രേലിയ 4-1-4-1 എന്ന ഫോര്‍മേഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
Story Highlights : fifa world cup france vs australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here