യാത്രക്കാർ തിങ്ങിനിറഞ്ഞ ബസില്‍ കയറി കണ്ടക്ടറെ മര്‍ദ്ദിച്ച് യുവാവ്

പാലക്കാട് കൊല്ലങ്കോട് ബസില്‍ കയറി കണ്ടക്ടറെ യുവാവ് മര്‍ദ്ദിച്ചു. ഗോവിന്ദാപുരം – തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സുമംഗലി ബസിലെ ഡ്രൈവര്‍ സതീഷിനാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റില്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.
Read Also: ഡിഗ്രി വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചു
മര്‍ദ്ദനസമയത്ത് പോലും നിറയെ വിദ്യാര്‍ത്ഥികള്‍ ബസിലുണ്ടായിരുന്നതായി പുറത്തുവരുന്ന ദൃശ്യങ്ങളില്‍ കാണാം. അര്‍ജന്റീന പരാജയപ്പെട്ടതിന്റെ ദേഷ്യം തീര്‍ക്കാനാണ് മര്‍ദ്ദനമെന്ന് ബസിലുണ്ടായിരുന്നവര്‍ പറയുന്നു. തലയ്ക്ക് പരുക്കേറ്റ കണ്ടക്ടര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് പൊലീസില്‍ ബസുടമ പരാതി നല്‍കി.
Story Highlights : Palakkad bus conductor beaten up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here