സംസ്ഥാനത്ത് അനധികൃത നിയമന മാഫിയകൾ പ്രവർത്തിക്കുന്നു, കേന്ദ്ര ഏജൻസി അന്വേഷിക്കണം; കെ സുരേന്ദ്രൻ

സംസ്ഥാനത്ത് അനധികൃത നിയമന മാഫിയകൾ പ്രവർത്തിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പത്തനതിട്ടയിലെ അനധികൃത നിയമനം ഇതിന് തെളിവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ജില്ലാ കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്തതാണ്.(pathanamthitta clerk appointment bjp needs central agency enquiry)
എല്ലായിടത്തും സർക്കാർ അരാജകത്വമാണ് പൊലീസിന് സർക്കാർ സംവിധാനത്തെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ. മറ്റേതെങ്കിലും ഏജൻസികൾ അന്വേഷിക്കണം. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് ഉചിതമെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
പത്തനംതിട്ടയിൽ റവന്യു വകുപ്പിൽ പുതുതായി നിയമിച്ച എൽഡി ക്ലർക്ക്മാർക്ക് നിയമന ഉത്തരവ് നൽകിയ രീതിയാണ് വിവാദത്തിലായത്.25 പേരുടെ പട്ടികയിൽ രണ്ട് പേർക്ക് മാത്രമാണ് നേരിട്ട് ഉത്തരവ് നൽകിയത്. നിയമന ഉത്തരവ് രജിസ്റ്റേഡ് തപാൽ വഴി അയക്കണമെന്ന ചട്ടം നിലനിൽക്കെ ഇത് ലംഘിച്ചത് ജോയിന്റ് കൗൺസിൽ നേതാക്കളുടെ ഇടപെടൽ മൂലമാണെന്നാണ് ആക്ഷപം. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
Story Highlights : pathanamthitta clerk appointment bjp needs central agency enquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here