‘ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും’; അതംഗീകാരമായി കാണുന്നു; ശശി തരൂര്‍

മന്നം ജയന്തി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ വിശദീകരണവുമായി ശശി തരൂര്‍. ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. തന്നെ ക്ഷണിച്ചത് അംഗീകാരമായാണ് കാണുന്നത്. തെറ്റിദ്ധാരണ ഉണ്ടായിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
‘തന്നെ ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ കാണുകയും ചെയ്യും. തന്റെ ഭാഗത്തുനിന്ന് തെറ്റിദ്ധാരണ ഉണ്ടായിട്ടില്ല. മന്നം ജയന്തിക്ക് പങ്കെടുത്താല്‍ ആര്‍ക്കാണ് ദോഷം? തന്നെ ക്ഷണിച്ചത് അംഗീകാരമായി കാണുന്നു. 2024ല്‍ മത്സരിക്കുമോ എന്ന് പാര്‍ട്ടി തീരുമാനിക്കും. വിമാനത്തില്‍ വച്ച് വി ഡി സതീശനെ കണ്ട് ഹലോ പറഞ്ഞെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ല’. തരൂര്‍ പ്രതികരിച്ചു.
അതേസമയം ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ കോട്ടയം ഡിസിസി തള്ളി. ജില്ലയിലെ നേതാക്കളുമായി കൂടിയാലോചിച്ചില്ലെന്നാണ് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്ന് കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് പറഞ്ഞു.
Read Also: കൂടിയാലോചിച്ചില്ല; തരൂര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി കോട്ടയം ഡിസിസി
പെട്ടെന്ന് നിശ്ചയിച്ചതല്ലാതെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ഡിസിസിയോട് ആലോചിക്കണമെന്നത് സംഘടനാപരമായ ഒരു രീതിയാണെന്ന് നാട്ടകം സുരേഷ് പറഞ്ഞു. എന്നാല്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള പരിപാടിയെക്കുറിച്ച് കൂടിയാലോചന നടത്തിയില്ല. യൂത്ത് കോണ്‍ഗ്രസിന്റെ കീഴ് വഴക്കം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights : shashi tharoor says about his participations in inviting events
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here