സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സംഘടനയെ ലക്ഷ്യംവച്ച് ബിജെപി; രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യം

സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനെ ഉന്നം വെച്ച് ബിജെപി. ചട്ടം ലംഘിച്ച് ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രീയ പ്രചരണം നടത്തിയ സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തതിന് സംഘടനയുടെ ഭാരവാഹികള്‍ക്കെതിരെ നടപടി വേണമെന്ന പരാതി ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കും നല്‍കിയതിന് പുറമെയാണ് സെക്രട്ടറിയേറ്റിലെ പ്രബല സംഘടനയെ ഉന്നംവെച്ച് ബിജെപിയുടെ നീക്കം. (bjp against left organization in Kerala secretariat)
പ്രതിഷേധത്തില്‍ പങ്കെടുത്ത കൂടുതല്‍ അസോസിയേഷന്‍ അംഗങ്ങളെ കണ്ടെത്തുന്നതിനായി ബിജെപി അനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ബിജെപി സബ് കമ്മിറ്റി രൂപീകരിച്ച് വിവരശേഖരണം ആരംഭിച്ചത്.
പരാതിയില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. സംസ്ഥാന എക്‌സിക്യുട്ടീവിന്റെ തലവനായ ചീഫ് സെക്രട്ടറി എന്ത് നടപടി സ്വീകരിച്ചുവെന്നതടക്കം ഗവര്‍ണറോട് വ്യക്തമാക്കേണ്ടി വരും. ജീവനക്കാര്‍ക്ക് എതിരെയുള്ള പരാതി അതീവ ഗൗരവമുള്ളതാണെന്ന നിലപാടിലാണ് രാജ്ഭവന്‍. സര്‍ക്കാര്‍ ഒഴുക്കന്‍ മട്ട് സ്വീകരിച്ചാല്‍ പരാതി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയക്കാനും ആലോചനകളുണ്ട്.
Story Highlights : bjp against left organization in Kerala secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here