Advertisement

ദാമ്പത്യ തർക്കത്തിൽ കുട്ടിയെ ആയുധമായി ഉപയോഗിക്കുന്നത് വലിയ തെറ്റ്; ദുബായ് അഡ്വക്കേറ്റ് ജനറൽ

November 24, 2022
Google News 2 minutes Read
marital dispute child Dubai Advocate General

വിവാഹമോചനം നേടുന്ന രക്ഷിതാക്കൾ തങ്ങളുടെ പങ്കാളിയെ ദ്രോഹിക്കുന്നതിനായി കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകാൻ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് അഡ്വക്കേറ്റ് ജനറലും എമിറേറ്റ്സ് ഫാമിലി ആൻഡ് ജുവനൈൽ പ്രോസിക്യൂഷൻ മേധാവിയുമായ മുഹമ്മദ് അലി റസ്‌തോം രം​ഗത്ത്. പ്രോസിക്യൂട്ടർമാർക്ക് മുന്നിൽ കള്ളം പറയാൻ കുട്ടികളെ നിർബന്ധിച്ചാൽ മാതാപിതാക്കൾക്ക് തടവോ പിഴയോ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി പറഞ്ഞു. ( marital dispute child as a weapon Dubai Advocate General).

പല കേസുകളിലും രക്ഷിതാക്കൾ ഇണയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ കുട്ടികളെ ഉപയോ​ഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ദുബായ് അഡ്വക്കേറ്റ് ജനറലും എമിറേറ്റ്സ് ഫാമിലി ആൻഡ് ജുവനൈൽ പ്രോസിക്യൂഷൻ മേധാവി മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. ദാമ്പത്യ തർക്കത്തിൽ കുട്ടിയെ ആയുധമായി ഉപയോഗിക്കുന്നത് തെറ്റാണെന്നും കുട്ടിയെ വളരെയധികം ദോഷകരമായി ബാധിക്കുമെന്നും റസ്‌തം പറഞ്ഞു. ആർട്ടിക്കിൾ 324 അനുസരിച്ചു അസത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആർക്കും പിഴയും, കൂടാതെ ആറ് മാസത്തിൽ കൂടാത്ത കാലയളവിലേക്ക് ജയിൽ ശിക്ഷയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.‌

അതിനിടെ യുഎഇയിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റും വ്യക്തമാക്കി. കുറ്റകൃത്യങ്ങൾക്കും ഹിംസയ്ക്കും പ്രേരണയാകുന്ന ഓൺലൈൻ ഗെയിമുകളിൽ നിന്ന് കുട്ടികളെ അകറ്റണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.

Story Highlights : marital dispute child as a weapon Dubai Advocate General

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here