ദമ്മാം ഫെസ്റ്റ് 2022 ഹരിതാരവം ഇന്ന്

കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി, ദമ്മാം ഫെസ്റ്റ് 2022 ഹരിതാരവം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ടൊയോട്ടയിലുള്ള ക്രിസ്റ്റൽ ഹാളിൽ ഉച്ചക്ക് 12.30 ന് ആരംഭിക്കുന്ന പരിപാടി രാത്രി 10 മണി വരെ നീണ്ടു നിൽക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി കെ.എം.ഷാജി, ഗോപിനാഥ് മുതുകാട് തുടങ്ങിയവർ മുഖ്യാതിഥികളായെത്തും ( Dammam Fest 2022 Haritaravam today ).
Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
ദമ്മാം കെഎംസിസി ഏർപ്പെടുത്തിയ ഹൈദറലി ശിഹാബ് തങ്ങളുടെ പേരിലുള്ള പ്രഥമ മാനവ സേവാ പുരസ്‌കാരം ഗോപിനാഥ് മുതുകാടിനും, ഷാഹിദ് ഹസ്സന് ബിസിനസ് എക്സലെൻസി അവാർഡും പ്രവാസ ലോകത്തെ ജീവ കാരുണ്യ പ്രവർത്തനത്തിന് നവാസ് അബൂബക്കർ അണങ്കൂറിന് യൂത്ത് വെൽഫെയർ അവാർഡും നൽകി ആദരിക്കും. കിഴക്കൻ പ്രവിശ്യയിലുള്ള ഭിന്ന ശേഷിക്കാരായ കുട്ടികൾക്കായുള്ള “മാലാഖാമാർക്കൊപ്പം മുതുകാട് “എന്ന പരിപാടിയും കുട്ടികൾക്കും കുടുംബിനികൾക്കുമായി വിവിധയിനം കലാ പരിപാടികൾ ഒരുക്കിയതായും ഭാരവാഹികൾ അറിയിച്ചു.
Story Highlights : Dammam Fest 2022 Haritaravam today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here