Advertisement

കിളിമാനൂരിലെ ഭിന്നശേഷിക്കാരനായ സഞ്ജുവിന്റെ വീട്ടിൽ വൈദ്യുതി എത്തിക്കുമെന്ന് കെഎസ്ഇബി | 24 Impact

November 25, 2022
Google News 2 minutes Read

തിരുവനന്തപുരം കിളിമാനൂരിലെ ഭിന്നശേഷിക്കാരനായ സഞ്ജുവിന്റെ വീട്ടിൽ വൈദ്യുതി എത്തിക്കുമെന്ന് കെഎസ്ഇബി. ഉദ്യോഗസ്ഥർ വീട്ടിലെത്തി. ഇന്ന് വൈദ്യുതി കണക്ഷൻ നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭിന്നശേഷിക്കാരനായ മകൻ ഉൾപ്പെടുന്ന അഞ്ചംഗ കുടുംബത്തിന്റെ ദുരവസ്ഥയിൽ ഭിന്നശേഷി കമ്മീഷണർ കേസെടുത്തിരുന്നു. ട്വന്റി ഫോറാണ് വാർത്ത പുറത്തുവിട്ടത്.

പന്ത്രണ്ട് വർഷമായി ഒരു മൺകുടിലിൽ ടാർപോളിൻ വിരിച്ചായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഇവർക്ക് ഇതുവരെ വൈദ്യുതി കണക്ഷൻ ലഭിച്ചിരുന്നില്ല. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പോലുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഈ കുടുംബത്തിന് നിഷേധിക്കപ്പെട്ട സാഹചര്യമായിരുന്നു. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്നലെ ഭിന്നശേഷി കമ്മീഷണർ സ്വമേധയാ കേസെടുത്തത്.

തുടർന്ന് കിളിമാനൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് അയക്കുകയും നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ഇബി അധികൃതർ നേരിട്ട് വീട്ടിലെത്തുകയും വീട്ടിൽ വൈദ്യുതി എത്തിക്കുമെന്ന ഉറപ്പ് നൽകിയതും.

Read Also: പരുമല സ്‌കൂളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍; 24 IMPACT

Story Highlights : KSEB will supply electricity to Sanju’s house in Kilimanoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here