Advertisement

പ്രവാചകന്റെ പള്ളി മുറ്റത്ത് കുഞ്ഞിന് ജന്മം നല്‍കി യുവതി

November 25, 2022
Google News 3 minutes Read
Woman delivers baby in Prophet’s Mosque courtyard

മദീനയില്‍ പ്രവാചകന്റെ പള്ളിയുടെ മുറ്റത്ത് കുഞ്ഞിന് ജന്മം നല്‍കി യുവതി. മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്താണ് പ്രസവം നടന്നത്. യുവതിക്ക് പെട്ടന്ന് പ്രവസ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സൗദി റെഡ് ക്രസന്റ് അതോറിറ്റി അടിയന്തര സഹായം നല്‍കുകയായിരുന്നെന്ന് റെഡ് ക്രസന്റ് അതോറിറ്റി മദീന ബ്രാഞ്ച് ഡയറക്ടര്‍ അറിയിച്ചു.(Woman delivers baby in Prophet’s Mosque courtyard )

അല്‍-ഹറം പരിസരത്തെ ആംബുലന്‍സ് സെന്ററില്‍ നിന്ന് വളണ്ടിയേഴ്‌സ് എത്തിയാണ് യുവതിക്ക് പ്രസവ സഹായം ചെയ്തുനല്‍കിയത്. വളണ്ടിയേഴ്‌സ് എത്തിയപ്പോള്‍ തന്നെ യുവതി പ്രസവിക്കാന്‍ തുടങ്ങിയിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത സംഘം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവാസ്ഥ പൂര്‍ണമാണെന്ന്‌ ഉറപ്പിച്ച ശേഷം ബാബ് ജെബ്രീല്‍ ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റുകയായിരുന്നു.

Read Also: പാസ്പോർട്ടിൽ ഒറ്റ പേര് മാത്രമുളളവരുടെ യുഎഇ സന്ദർശന വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു

സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ കോഴ്സുകള്‍ തീവ്രമാക്കുന്നതിനും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അടിയന്തര പരിശീലനം നല്‍കുന്നതിനുമുള്ള ശ്രമങ്ങളുടെ ഫലമാണ് യുവതിയെ സഹായിക്കാന്‍ ടീം അംഗങ്ങള്‍ക്ക് സാധിച്ചതെന്ന് റെഡ് ക്രസന്റ് അതോറിറ്റി മദീന ബ്രാഞ്ച് ഡയറക്ടര്‍ അല്‍-സഹ്റാനി പറഞ്ഞു.

ഇത്തരം അടിയന്തര സാഹചര്യത്തില്‍ ആംബുലന്‍സ് അഭ്യര്‍ത്ഥിക്കാന്‍ 997 എന്ന നമ്പറില്‍ വിളിക്കുകയോ’ഹെല്‍പ്പ് മീ’ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Story Highlights : Woman delivers baby in Prophet’s Mosque courtyard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here