എംബാപ്പേയിലൂടെ ഫ്രാന്‍സ് മുന്നില്‍

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ഡെൻമാർക്കിനെതിരെ ഫ്രാൻസ് മുന്നിൽ. രണ്ടാം പകുതിയുടെ 61 ആം മിനിറ്റിൽ എംബാപ്പേയാണ് ഫ്രാൻസിനായി വല കുലുക്കിയത്. ആദ്യപകുതിയിൽ ഗോൾ വഴങ്ങാതെ ഫ്രാൻസിനെ പിടിച്ചു കെട്ടാൻ ഡെൻമാർക്കിന് കഴിഞ്ഞു. ഗോളിലേക്കെന്ന് തോന്നിച്ച ഫ്രാൻസിന്‍റെ പല മുന്നേറ്റങ്ങളും ഡെന്മാർക്ക് പ്രതിരോധിച്ചു.
13ാം മിനിറ്റിൽ ബോസ്കിൽ അപകടം വിതച്ച ഫ്രാൻസിന്‍റെ കോർണർ ഡെന്മാർക്ക് വിഫലമാക്കി. 21ാം മിനിറ്റിൽ അഡ്രിയൻ റാബിയോട്ടിന്‍റെ ഹെഡർ ഡെന്മാർക്ക് ഗോളി കാസ്പർ ഷ്മൈക്കൽ തട്ടിയകറ്റി. 31ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ഇടതുവിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും ഗോളിലെത്തിയില്ല. 33ാം മിനിറ്റിൽ അന്‍റോണിയോ ഗ്രീസ്മാന്‍റെ ഷോട്ട് ഡെന്മാർക്ക് ഗോളിയുടെ കൈകളിലേക്ക്.
നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫ്രാന്‍സ് മുന്നേറ്റങ്ങള്‍ക്ക് ഡെന്മാര്‍ക്ക് പ്രതിരോധം ഭേധിക്കാനായില്ല. 40-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് സൂപ്പര്‍ താരം എംബാപ്പേയ്ക്ക് കിട്ടിയ അവസരം മുതലാക്കാനായില്ല. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.
Story Highlights : Kylian Mbappe Breaks The Deadlock As Denmark Switch-Off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here