Advertisement

ഗുജറാത്തിലെ മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലും ജിയോയുടെ 5 ജി സേവനം..

November 26, 2022
Google News 2 minutes Read

പരീക്ഷണ ഘട്ടത്തില്‍ ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനം ലഭ്യമാക്കി ജിയോ. ഇതോടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഗുജറാത്ത്. പരീക്ഷണ ഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് 5ജി സേവനം സൗജന്യമായിരിക്കും. റിലയന്‍സിന്റെ വളർച്ചയിൽ ഗുജറാത്തിന് പ്രത്യേക സ്ഥാനമുണ്ടെന്നും അതിൽ മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനം ലഭിക്കുന്ന ആദ്യ സംസ്ഥാനം ഗുജറാത്ത് ആയതിൽ ഏറെ സന്തോഷമുണ്ടെന്നും ജിയോ വ്യക്തമാക്കി.

റിലയന്‍സ് ഫൗണ്ടേഷനും ജിയോയും ചേര്‍ന്ന് നടത്തുന്ന ‘എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍’ എന്ന സംരംഭത്തോട് കൂടിയാണ് സംസ്ഥാനത്ത് 5ജി സേവനം ആരംഭിച്ചത്. ഗുജറാത്തിലെ 100 സ്‌കൂളുകള്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഉദ്ദേശത്തോടെ ഈ സംരംഭം ആരംഭിച്ചത്. ‘ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും ട്രൂ 5ജി സേവനം ലഭ്യമാക്കുന്നതിലൂടെ വലിയൊരു ചുവടുവെപ്പാണ് ജിയോ നടത്തിയിരിക്കുന്നത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ട്രൂ 5ജി സേവനം ലഭിക്കുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറിയെന്നത് അറിയിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നും ജിയോ അറിയിച്ചു.

5 ജി സാങ്കേതിക വിദ്യയുടെ ശക്തി കോടിക്കണക്കിനാളുകളുടെ ജീവിതത്തെ അത് എങ്ങനെ സ്വാധീനിക്കുമെന്നും കാട്ടിത്തരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’, റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി പ്രസ്താവനയിലൂടെ അറിയിച്ചത്.

Story Highlights: Reliance Jio 5G Rollout Completed Across all 33 District Headquarters in Gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here