Advertisement

സ്‌ക്വിഡ് ഗെയിം താരം ഓ യൂങ് സുവിനെതിരെ ലൈംഗിക ആരോപണം

November 26, 2022
Google News 3 minutes Read
sexual allegation against squid game actor oh young soo

കൊറിയന്‍ നടന്‍ ഓ യൂങ് സു വിനെതിരെ ലൈംഗിക ആരോപണം. 2017ല്‍ ഓ യൂങ് സു ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് 78കാരനായ നടനെതിരെ കേസെടുത്തിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ കോടിക്കണക്കിന് ആരാധകരുള്ള പരമ്പരയായ സ്‌ക്വിഡ് ഗെയിമില്‍ പ്ലേയര്‍ 001 എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ നടനാണ് ഓ യൂങ് സു.(sexual allegation against squid game actor oh young soo)

2021 ഡിസംബറിലാണ് ഓ യൂങ് സുവിനെതിരെ യുവതി പരാതിയുമായി രംഗത്തെത്തിയത്. ഈ പരാതിയില്‍ പൊലീസ് 2022 ഏപ്രിലില്‍ കേസ് അവസാനിപ്പിച്ചെങ്കിലും യുവതിയുടെ ആവശ്യപ്രകാരം കേസ് റീ ഓപ്പണ്‍ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ലഭിച്ച പരാതിയില്‍ ഓ യൂങ് സുവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചെന്നു ആരോപണമുണ്ട്. എന്നാല്‍ തനിക്കെതിരെ വന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച് സു രംഗത്ത് വന്നിരുന്നു.

Read Also: IMAX, 4DX ഫോർമാറ്റുകളിൽ സിനിമ ആസ്വദിക്കാം; കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് തിരുവനന്തപുരത്ത്

അതേസമയം കേസിന്റെ പശ്ചാത്തലത്തില്‍ സുവിനെ കഥാപാത്രമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ പരസ്യം സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്താന്‍ സിയോളിലെ സാംസ്‌കാരിക മന്ത്രാലയം തീരുമാനിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.സ്‌ക്വിഡ് ഗെയിമിലെ കഥാപാത്രത്തിന് മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയന്‍ നടനാണ് സു.

Story Highlights : sexual allegation against squid game actor oh young soo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here