IMAX, 4DX ഫോർമാറ്റുകളിൽ സിനിമ ആസ്വദിക്കാം; കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് തിരുവനന്തപുരത്ത്

കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് ഇനി തലസ്ഥാനത്ത്. തിരുവനന്തപുരം ലുലു മാളിലാണ് പി വി ആർ സൂപ്പർപ്ളെക്സ് ഡിസംബർ അഞ്ച് മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. IMAX, 4DX ദൃശ്യാനുഭവമാണ് മലയാളികൾക്ക് സ്വന്തമാകുന്നത്. 12-സ്‌ക്രീൻ സൂപ്പർപ്ളെക്സാണ് ലുലുവിൽ പ്രവർത്തനമാരംഭിക്കുന്നത്. സ്‌ക്രീനുകളിൽ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE കാറ്റഗറിയിലുളളതാണ്. (keralas first ever imax with 12 screen superplex at lulu trivandrum)
ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന സമകാലിക ശൈലിയിലാണ് സൂപ്പർപ്ലക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോയറിൽ മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്‌ളോട്ടിംഗ് ഐലൻഡ് ഇഫക്റ്റ് തീയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. പിവിആർ സൂപ്പർപ്ളെക്സ് തലസ്ഥാനത്തെ ലുലു മാളിനെ മികച്ച വിനോദ കേന്ദ്രമാക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യുസഫലി പറഞ്ഞു.
Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
അവതാർ സിനിമ എല്ലാ സങ്കേതിക മികവോടെ ആസ്വദിക്കാനാണ് തലസ്ഥാനവാസികൾക്ക് അവസരമൊരുങ്ങുന്നത്. സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ് ലക്ഷ്വറി സക്രീനുകളായ LUXE യുടെ മറ്റൊരു ആകർഷണം. ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് രൂപ കല്പന. മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്‌ളോട്ടിംഗ് ഐലൻഡ് ഇഫക്ട് തിയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ് ലക്ഷ്വറി സക്രീനുകളുടെ ആകർഷണം.
Story Highlights : keralas first ever imax with 12 screen superplex at lulu trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here