Advertisement

വീട് വാടകയ്ക്ക് നല്‍കിയിട്ടില്ല; വാര്‍ത്ത തള്ളി എസ് രാജേന്ദ്രന്‍

November 27, 2022
Google News 2 minutes Read
S. Rajendran said did not rent out his house

റവന്യൂവകുപ്പിന്റെ നോട്ടീസ് ലഭിച്ചത് തന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണെന്ന വാര്‍ത്ത തള്ളി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. താന്‍ വീട് വാടകയ്ക്ക് നല്‍കിയിട്ടില്ലെന്ന് എസ് രാജേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. തനിക്ക് ഒരു വീട് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ കാലഘട്ടത്തിലും വ്യത്യസ്ത സമീപനങ്ങളാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് എന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

എസ് രാജേന്ദ്രന്‍ താമസിക്കുന്ന വീടിന് നോട്ടിസ് നല്‍കിയെന്ന വാദവും പൊളിയുന്നതാണ് പുതിയ കണ്ടെത്തല്‍. വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് നോട്ടിസ് നല്‍കിയത്. താന്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഏഴ് ദിവസം ഒഴിഞ്ഞുപോകണമെന്ന നോട്ടിസ് ലഭിച്ചുവെന്നാണ് എസ് രാജേന്ദ്രന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

എന്നാല്‍ റവന്യു വകുപ്പ് നോട്ടിസ് നല്‍കിയിരിക്കുന്നത് രാജേന്ദ്രന്‍ ഇപ്പോള്‍ താമസിക്കുന്ന വീടിനല്ല, മറിച്ച് ഇക്കാനഗറിലെ 843/A എന്ന എട്ട് സെന്റ് സ്ഥലത്തെ വീടിനാണ്. ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

Read Also: മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധം; ആവിക്കല്‍ തോടിലെ സമരപ്പന്തല്‍ പൊളിച്ചു

നവംബര്‍ 2ന് നോട്ടിസ് നല്‍കിയെന്നാണ് ഉദ്യോഗസ്ഥര്‍ ലാന്‍ഡ് റവന്യു കമ്മീഷ്ണറെ അറിയിച്ചിരുന്നത്. എന്നാല്‍ നവംബര്‍ 20 ആയിട്ടും നടപടിയൊന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യു കമ്മീഷ്ണര്‍ കളക്ടറോട് വിശദീകരണം തേടിയപ്പോഴാണ് നോട്ടിസ് നല്‍കാന്‍ വൈകിപ്പിച്ചുവെന്ന കാര്യം പുറത്തറിയുന്നത്.\

Story Highlights : S. Rajendran said did not rent out his house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here