ഭൂമി കയ്യേറ്റം; ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ ഉടന്‍ കേസെടുക്കില്ല
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ ഉടന്‍ കേസെടുക്കില്ല. എസ് രാജേന്ദ്രന്റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഉടന്‍ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. ഹൈക്കോടതി വിധി വന്ന ശേഷമാകും തുടര്‍നടപടികള്‍. എസ് രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.
അതേസമയം വന്യു വകുപ്പ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട് എസ് രാജേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു. റവന്യുവകുപ്പ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത് താമസിക്കുന്ന വീടിനാണെന്നായിരുന്നു വാദം. കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത് എസ് രാജേന്ദ്രന്‍ വാടകയ്ക്ക് കൊടുത്ത വീടിനാണ്. എസ് രാജേന്ദ്രന് റവന്യുവകുപ്പ് നല്‍കിയ നോട്ടീസിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
Read Also: റവന്യു വകുപ്പ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ സംഭവം; എസ്.രാജേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു
ഇപ്പോള്‍ താമസിക്കുന്ന വീടല്ലാതെ മറ്റൊരു വീടില്ലെന്ന് എസ് രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. എസ് രാജേന്ദ്രന്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് വ്യക്തത കുറവുണ്ടെന്ന് തഹസില്‍ദാറും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
Story Highlights: sudden case will not be filed against former devikulam MLA S Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here