ബിജെപി വിട്ട ഗുജറാത്ത് മുന്‍മന്ത്രി ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപിയില്‍ നിന്ന് രാജിവച്ച ഗുജറാത്ത് മുന്‍മന്ത്രി ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മകന് സമീറിനൊപ്പമായിരുന്നു കോണ്‍ഗ്രസിലേക്കുള്ള വ്യാസിന്റെ പ്രവേശനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ജയ് നാരായണ്‍ വ്യാസിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. (Ex-Gujarat Minister Jay Narayan Vyas Joins Congress)
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഈ മാസം അഞ്ചിനാണ് വ്യാസ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മന്ത്രിസഭയില്‍ വ്യാസും അംഗമായിരുന്നു.
Read Also: ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് ലഹരിക്കടിമയായിരുന്നു എന്ന് കണ്ടെത്തൽ; വിതരണക്കാരൻ അറസ്റ്റിൽ
സിദ്ധ്പുരില് നിന്ന് തന്നെ താന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആയിരിക്കില്ലെന്നും വ്യാസ് മുന്‍പ് സൂചിപ്പിച്ചിരുന്നു. അതിനാല്‍ മുന്‍പ് തന്നെ വ്യാസ് കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു.
42 സിറ്റിംഗ് എംഎല്‍എമാര്‍ക്കാണ് ബിജെപി ഗുജറാത്തില്‍ സീറ്റ് നിഷേധിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Story Highlights: Ex-Gujarat Minister Jay Narayan Vyas Joins Congress
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!