ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടുക്കി നിർമല സിറ്റിയിൽ ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ ഗൃഹനാഥൻ കൊല്ലപ്പെട്ടു. നിർമല സിറ്റി പാറയ്ക്കൽ രാജുവാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒന്നാം പ്രതി ഹരികുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാം പ്രതി ജോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. രാജുവിൻ്റെ മരണത്തിൽ കവുന്തി സ്വദേശി ജോബിൻ, വാഴവര സ്വദേശി ഹരികുമാർ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട രാജുവിൻ്റെ മകൻ രാഹുലിൻ്റെ സുഹൃത്തുക്കളാണ് പ്രതികൾ. ഹരികുമാറിൻ്റെ ബൈക്ക് രാഹുൽ ഓടിച്ചപ്പോൾ കേടുപാട് സംഭവിച്ചിരുന്നു. ഇത് നന്നാക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഫോണിൽ പോലും രാഹുലിനെ കിട്ടാതെ വന്നതോടെയാണ് പ്രതികൾ രാജുവിൻറെ വീട്ടിലെത്തി ബഹളം വെച്ചത്. ഇതിനിടെ ഉണ്ടായ അടിപിടിയിലാണ് രാജുവിന് ഗുരുതരമായി പരുക്കേറ്റതെന്നാണ് മൊഴി.
Story Highlights: man killed idukki arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here