പ്രവീൺ കൊലക്കേസ്; ജയിൽ മോചനം ആവശ്യപ്പെട്ടുള്ള മുൻ ഡിവൈഎസ്പിയുടെ ഹർജിയിൽ സംസ്ഥാനത്തിന് നോട്ടീസ്

ജയിൽ മോചനം ആവശ്യപ്പെട്ട് പ്രവീൺ കൊലക്കേസ് പ്രതിയായ മുൻ ഡി.വൈ.എസ്.പി ആര്‍. ഷാജി സമർപ്പിച്ച ഹർജിയിൽ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രീം കോടതി. സർക്കാരിന് സ്റ്റാൻഡിംഗ് കൗൺസൽ വഴി നോട്ടീസ് നൽകാൻ കോടതി നിർദ്ദേശം നൽകി. നോട്ടീസിന് രണ്ടാഴ്ചക്കകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു ( Praveen murder case; Notice to government ).
ജയിൽ മോചനത്തിനായുള്ള ശിപാർശ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഷാജിയെ പിന്നീട് ഒഴിവാക്കിയിരുന്നു. 17 വർഷമായി ജയിലിലാണെന്നും മോചനം വേണമെന്നും ഷാജി ഹർജിയിൽ പറയുന്നു.
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
2005 ഫെബ്രുവരി 15നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കോട്ടയം സ്വദേശി പ്രവീണിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നാണ് കേസ്. മലപ്പുറം ഡിവൈഎസ്പി ആയിരുന്ന ഷാജി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് ഏറ്റുമാനൂര്‍ മാടപ്പാട്ട് മേവക്കാട്ട് പ്രവീണിനെ കൊലപ്പെടുത്തിയത്. ഷാജിയുടെ മൂന്നാം ഭാര്യയുമായി പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഫെബ്രുവരി 24നാണ് ഷാജിയെയും സഹായി ബിനുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Story Highlights: Praveen murder case; Notice to government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here