സിസ തോമസിന് കെടിയു വിസിയായി തുടരാമെന്ന് ഹൈക്കോടതി; അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍
കെടിയു വിസിയായി സിസ തോമസിന് തുടരാന്‍ അനുമതി നല്‍കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. താൽക്കാലിക വിസിയായി ഡോ.സിസ തോമസിന് തുടരാമെന്നാണ് ഹൈക്കോടതി വിധി. സർക്കാരിന്‍റെ ഹർജി തള്ളിയ കോടതി പുതിയ വിസിയെ തെരഞ്ഞെടുക്കാൻ മൂന്ന് മാസത്തിനകം സെലക്ഷൻ രൂപീകരിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.
വിസിയായി സർവകലാശാലയിൽ ഒപ്പിട്ട് ചാർജെടുക്കാൻ രജിസ്റ്റർ പോലും നൽകാതെയായിരുന്നു സിസ തോമസിനോടുള്ള കെടിയുവിലെ നിസ്സഹകരണവും പ്രതിഷേധവും. വെള്ളപ്പേപ്പറിൽ ഒപ്പിട്ട് രാജ്ഭവനെ ചുമതലയേറ്റ കാര്യം അറിയിച്ച സിസക്ക് ചുമതലയേറ്റ നവംബർ നാലാം തിയതി മുതൽ ഒരു ദിവസവും പോലും സുഗമമായി പ്രവർത്തിക്കാനായില്ല. സർക്കാർ നോമിനികളെ വെട്ടി ഗവർണർ ചുമതല നൽകിയതിനാൽ എസ്എഫ്ഐ മുതൽ കെടിയുവിലെ ഉന്നത ഉദ്യോഗസ്ഥരും സർക്കാറും സിസെയ നിർത്തിയത് ശത്രുപക്ഷത്തായിരുന്നു.
Read Also: സർക്കാരിന് വൻ തിരിച്ചടി; സിസ തോമസിന് വിസിയായി തുടരാമെന്ന് കോടതി
വിസിക്ക് ഫയലുകൾ നൽകാതായതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ വിതരണം വരെ മുടങ്ങി. ചാൻസലർ താൽക്കാലികമായി ചുമതല നൽകിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന സർക്കാറിന്റെ കടുംപിടുത്തതിനാണ് ഹൈക്കോടതിയിൽ നിന്നുള്ള തിരിച്ചടി.
Story Highlights: GOVT Will Appeal Against The Order Allowing Sisa Thomas To Continue As KTU VC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here