Advertisement

ഇറാനിലെ ഹിജാബ് പ്രതിഷേധം; മരണപ്പെട്ടവരുടെ കണക്ക് ആദ്യമായി പുറത്തുവിട്ട് ഇറാൻ

November 29, 2022
Google News 2 minutes Read
hijab protest iran reveals death number

മഹ്‌സ അമിനിയെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാനിൽ ആളിക്കത്തിയ ഹിജാബ് പ്രതിഷേധത്തിൽ ഇതുവരെ 300 പേർ കൊല്ലപ്പെട്ടുവെന്ന് അധികൃതർ. ഇതാദ്യമായാണ് ഇറാൻ അധികൃതർ പ്രതിഷേധവുമായി ബന്ധപ്പെട്ട് കണക്കുകൾ പുറത്ത് വിടുന്നത്. ( hijab protest iran reveals death number )

‘ഈ പെൺകുട്ടിയുടെ മരണത്തിൽ എല്ലാവർക്കും വിഷമമുണ്ട്. പ്രതിഷേധത്തിൽ എത്ര പേർ മരണപ്പെട്ടുവെന്ന് കൃത്യമായി അറിയില്ല. പക്ഷേ 300 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് തോന്നുന്നത്’- മെഹർ വാർത്താ ഏജൻസി പുറത്തുവിട്ട വിഡിയോയിൽ ഇസ്ലാമിക് റെവല്യൂഷ്ണറി ഗാർഡ് കോർപ്‌സ് ബ്രിഗേഡിയർ ജനറൽ ആമിർ അലി ഹാജിസാദെ പറഞ്ഞു. ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ പുറത്തുവിട്ട കണക്കുകൾ പ്രകാരം 416 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

Read Also: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; സ്റ്റേഡിയത്തില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം

ആയിരത്തോളം ഇറാനികളും, നാൽപ്പതോളം വിദേശികളുമടക്കം 2,000 ലേറെ പേരാണ് ഇറാനിൽ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ ആറ് പേരെ വധ ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. വിധിക്ക് മേലുള്ള അപ്പീൽ സുപ്രിംകോടതി പരിഗണിക്കാനിരിക്കുകയാണ്.

Story Highlights: hijab protest iran reveals death number

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here