Advertisement

‘ആക്രമണങ്ങളുമായി ടുണീഷ്യ’; രണ്ടാം പകുതിയിൽ വലകുലുക്കി ടുണീഷ്യയും ഓസ്‌ട്രേലിയയും

November 30, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ ഇരുമത്സരങ്ങളുടെയും രണ്ടാം പകുതി പിന്നിടുമ്പോൾ ഓരോ ഗോൾ വീതം നേടി ടുണീഷ്യയും ഓസ്‌ട്രേലിയയും മുന്നിൽ. ഫ്രാൻസിനെതിരെ ടുണീഷ്യൻ പട ഒടുവിൽ ഒരു ഗോൾ ലീഡ്. 58ാം മിനിറ്റിൽ വഹ്ബി ഖസ്‌രി ടുണീഷ്യക്ക് വേണ്ടി ആദ്യ ഗോൾ നേടി. ഗോൾ വീണതോടെ 63ാം മിനിറ്റിൽ ഫ്രാൻസ് എംബാപ്പെയെ കളത്തിലിറക്കി. കോമാന് പകരമാണ് സ്റ്റാർ സ്‌ട്രൈക്കർ ഇറങ്ങിയത്.(fifa world cup 2022 france vs tunisia)

അതേസമയം, ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഡെന്മാർക്കിനെതിരെ ഓസ്‌ട്രേലിയ ഒരു ഗോളിന് മുന്നിൽ. 60ാം മിനിറ്റിൽ മാത്യു ലെക്കിയാണ് ആദ്യ ഗോൾ നേടിയത്. മെക്ക്ഗ്രീ നൽകിയ പന്ത് ഡെന്മാർക്ക് പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും മറികടന്ന് ലെക്കി ഗോൾ ആക്കി മാറ്റി.

Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച്‌ പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല

അതേസമയം, ഗ്രൂപ്പ് ഡിയിലെ ആദ്യ പകുതി സമനിലയിലാണ് കലാശിച്ചത്. ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു മത്സരങ്ങളും ഗോൾ രഹിതമായി. ഫ്രാൻസ്-ടുണീഷ്യ മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ടുണീഷ്യൻ ആക്രമണങ്ങളാണ് കാണാനായത്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ടുണീഷ്യ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി. എന്നാൽ ഫ്രാൻസ് പ്രതിരോധം ഉറച്ചുനിന്നതോടെ ടുണീഷ്യയ്ക്ക് ഗോൾനേടാനായില്ല.

ഓസ്‌ട്രേലിയ – ഡെൻമാർക്ക് മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. ജയം നിർണായകമായ മത്സരത്തിൽ ആദ്യ പകുതിയിൽ പന്ത് കൂടുതലും ഡെൻമാർക്കാണ് കൈയടക്കിയത്. ഗോൾകീപ്പറും ക്യാപ്റ്റനുമായ മാത്യു റയാന്റെ സേവുകളാണ് പലപ്പോഴും ആദ്യ പകുതിയിൽ ഓസ്‌ട്രേലിയയുടെ രക്ഷയ്‌ക്കെത്തിയത്.

Story Highlights: fifa world cup 2022 france vs tunisia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here