Advertisement

ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷി അനുമതിക്ക് എതിരായുള്ള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

November 30, 2022
Google News 1 minute Read

ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷി അനുമതിക്ക് എതിരായുള്ള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നൽകിയ അനുമതിക്കെതിരെ വിവിധ സംഘടനകൾ നൽകിയ ഹരജികളാണ് പരിഗണിക്കുക. സാങ്കേതിക വിഷയമായതിനാൽ കോടതിയുടെ പരിഗണനയിൽ വരുന്ന വിഷയമല്ലെന്നായിരുന്നു ഹരജിയിൽ കേന്ദ്ര നിലപാട്. എന്നാൽ അനുമതി സംബന്ധിച്ചുള്ള നിയമ വിഷയങ്ങളാകും പരിഗണിക്കുക എന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേ സമയം, അനുമതി നൽകിയതിനെ കുറിച്ച് കേന്ദ്രം തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ഹരജിക്കാരുടെ നിലപാട്.

Story Highlights: genetic custard farming supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here