‘തൂപ്പുജോലി ചെയ്ത് മകന്‍റെ സ്വപ്നത്തിന് ഒപ്പം നിന്നു’; ഉമ്മയ്ക്ക് ഹക്കിമി നൽകിയത് പൊന്നുമ്മ

മത്സരം കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടും ബെൽജിയത്തെ ഞെട്ടിച്ച് വിജയം നേടിയ മൊറോക്കൻ താരം അഷ്റഫ് ഹക്കിമിയുടെ ഗോളാഘോഷത്തിന്‍റെ ചിത്രം ഇപ്പോഴും വൈറലാണ്. തൂപ്പുകാരിയായി ജോലി ചെയ്താണ് ഹക്കിമിയുടെ അമ്മ സൈദ മൗ മകന്‍റെ ഫുട്ബോൾ സ്വപ്നത്തിന് ഒപ്പം നിന്നത്.(moroccan defender achraf hakimi kisses mother)
അഷ്റഫിന്‍റെ അച്ഛനും സ്പെയിനിലെ മാഡ്രിഡിൽ തെരുവുകച്ചവടക്കാരനായിരുന്നു. ബെൽജിയത്തിനെതിരെ വിജയഗോള്‍ കുറിച്ച ശേഷം ഗാലറിയിലേക്ക് ഓടിയെത്തിയ അഷ്റഫ് ഹക്കിമി തന്‍റെ അമ്മയ്ക്ക് സ്നേഹചുംബനം നൽകിയാണ് ആഘോഷിച്ചത്.
സ്പെയിനിന് വേണ്ടി കളിക്കാമായിരുന്നിട്ടും അഷ്റഫ് ഹക്കിമി തന്‍റെ മാതൃരാജ്യമാണ് കളിക്കാൻ തെരഞ്ഞെടുത്തത്. താരം റയല്‍ മാഡ്രിഡിന്‍റെയും താരമായിരുന്നു. ഇപ്പോള്‍ ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ താരമാണ് അഷ്റഫ് ഹക്കിമി.
Read Also: ‘ഖത്തർ ലോകകപ്പിലും സഞ്ജു ഇഫക്ട്’; ബാനറുമായി ആരാധകർ
ലോകകപ്പിന് വമ്പന്‍ താരനിരയുമായെത്തിയ ബെല്‍ജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിനാണ് അട്ടിമറിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം അബ്ദേല്‍ഹമിദ് സബിറിയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ സക്കറിയ അബൗഖലിന്‍റെ വകയായിരുന്നു. 73-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍.
Story Highlights: moroccan defender achraf hakimi kisses mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here