Advertisement

ഋഷഭ് പന്തിനു പരുക്ക്?; ഡ്രസിംഗ് റൂമിൽ വൈദ്യസഹായം തേടി താരം

November 30, 2022
Google News 2 minutes Read
rishabh pant injury doubt

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പരുക്കേറ്റെന്ന് സംശയം. ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ പുറത്തായി ഡ്രസിംഗ് റൂമിലെത്തിയ പന്ത് വൈദ്യസഹായം തേടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് താരത്തിനു പരുക്കേറ്റിരിക്കാമെന്ന അഭ്യൂഹമുയരുന്നത്. മത്സരത്തിൽ താരം 10 റൺസെടുത്ത് പുറത്തായിരുന്നു. (rishabh pant injury doubt)

ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകൾ വൈറ്റ് ബോൾ കണക്കുകളുമായി താരതമ്യം ചെയ്ത ക്രിക്കറ്റ് വിദഗ്ധൻ ഹർഷ ഭോഗ്‌ലെയ്ക്ക് ഋഷഭ് പന്ത് മറുപടി നൽകിയിരുന്നു. തനിക്ക് ഇപ്പോൾ 24 വയസേ ആയുള്ളൂ എന്നും 30 വയസാവുമ്പോൾ താങ്കൾക്ക് താരതമ്യം ചെയ്യാമെന്നും പന്ത് ഹർഷയോട് പറഞ്ഞു. ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിനു മുന്നോടിയായി ഹർഷയോട് സംസാരിക്കുകയായിരുന്നു പന്ത്.

Read Also: ‘എനിക്കിപ്പോ 24 വയസേയുള്ളൂ; 30 വയസാവുമ്പോൾ എൻ്റെ കണക്കുകൾ താരതമ്യം ചെയ്യാം’; ഹർഷ ഭോഗ്‌ലെയോട് കലിപ്പിച്ച് ഋഷഭ് പന്ത്

മുൻ ഓപ്പണർ വീരേന്ദർ സെവാഗുമായി താരതമ്യം ചെയ്തായിരുന്നു ഹർഷയുടെ ചോദ്യം. “എന്നെ സംബന്ധിച്ച് റെക്കോർഡുകൾ വെറും അക്കങ്ങളാണ്. എൻ്റെ വൈറ്റ് ബോൾ റെക്കോർഡുകൾ അത്ര മോശമല്ല. താരതമ്യപ്പെടുത്തലുകൾ എൻ്റെ ജീവിതത്തിൽ ഇല്ല. എനിക്ക് 24-25 വയസേയുള്ളൂ. നിങ്ങൾക്ക് എന്നെ താരതമ്യം ചെയ്യണമെങ്കിൽ ഞാൻ 30-32 വയസാവുമ്പോൾ ചെയ്തോളൂ. അതിനു മുൻപ് താരതമ്യം ചെയ്യുന്നതിൽ യുക്തിയില്ല.”- പന്ത് പറയുന്നു.

അതേസമയം, ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.3 ഓവറിൽ 219 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 51 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശ്രേയാസ് അയ്യരും (49) ഇന്ത്യക്കായി തിളങ്ങി. ഇന്ത്യക്കായി ഏഴ് താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും ഈ രണ്ട് പേർക്കൊഴികെ മറ്റാർക്കും മികച്ച സ്കോർ നേടാനായില്ല. ന്യൂസീലൻഡിനായി ഡാരിൽ മിച്ചലും ആദം മിൽനെയും 3 വിക്കറ്റ് വീതം വീഴ്ത്തി.

Read Also: ‘പന്ത് ഔട്ട് ഓഫ് ഫോം, സഞ്ജുവിനെ കളിപ്പിക്കണം’; ശശി തരൂർ

മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. സഞ്ജുവിനെ ഒഴിവാക്കുന്നതിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും താരത്തെ ഒഴിവാക്കി ഇന്ത്യ ടീം പ്രഖ്യാപിച്ചത്. ന്യൂസീലൻഡ് നിരയിൽ ഡഗ് ബ്രേസ്‌വെലിനു പകരം ആദം മിൽനെ ടീമിലെത്തി. മഴ മൂലം വൈകിയാണ് ടോസ് നടന്നത്.

Story Highlights: rishabh pant injury doubt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here