9 മണിക്കൂർ വൈകിയെത്തി ട്രെയിൻ; കയ്യടികളും ഡാൻസുമായി വരവേറ്റ് യാത്രക്കാർ

ട്രെയിൻ ഏതാണ് വൈകുന്നതും സ്റ്റേഷനിൽ പിടിച്ചിടുന്നതുമെല്ലാം സാധാരണയായ കാഴ്ച്ചയാണ്. ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ അല്ല ഒമ്പത് മണിക്കൂറാണ് ട്രെയിൻ എത്താൻ വൈകിയത്. വൈകി വന്ന ട്രെയ്നിന് ഉഗ്രൻ വരവേൽപ്പ് ആണ് യാത്രക്കാർ നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നൂറു കണക്കിന് ആളുകൾ ട്രെയ്ൻ കാത്ത് നിൽക്കുന്നത് വിഡിയോയിൽ കാണാം.
Our train got late by 9 hours. This is how people reacted when it arrived. pic.twitter.com/8jteVaA3iX
— Hardik Bonthu (@bonthu_hardik) November 27, 2022
ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് കടന്നുവരുന്നതോടെ കയ്യടിച്ചും ആർപ്പു വിളിച്ചും ഡാൻസ് കളിച്ചുമാണ് യാത്രക്കാർ ട്രെയ്നിനെ വരവേറ്റത്. ‘ഞങ്ങളുടെ ട്രെയിൻ 9 മണിക്കൂർ വൈകിയാണ് വന്നത്. അതുകൊണ്ട് ഞങ്ങളിങ്ങനെയാണ് ട്രെയിനിനെ വരവേൽക്കുന്നത് എന്നാണ് ഒരാൾ വിഡിയോയിൽ പറഞ്ഞത്.
ചില യാത്രക്കാരെങ്കിലും ട്രെയിൻ വൈകി ഓടുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നു എന്നും അതുകൊണ്ടു തന്നെ പലരും ഹോട്ടൽ മുറികളിൽ നിന്നും മറ്റും വൈകിയാണ് ഇറങ്ങിയതെന്നും ചിലർ വിഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇത് ഏത് ട്രെയ്ൻ ആണെന്നോ സ്ഥലം എവിടെയാണെന്നോ തുടങ്ങിയ ഒരു വിവരവും വിഡിയോയിൽ പറയുന്നില്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here