Advertisement

‘ഫാ.തിയോഡേഷ്യസിന്റെ പരാമർശം കലാപവും ലഹളയും ലക്ഷ്യമിട്ടുള്ളത്’; എഫ്‌ഐആർ

December 1, 2022
Google News 2 minutes Read

വിഴിഞ്ഞം സംഘർഷത്തിൽ ഫാദർ തിയോഡേഷ്യസിനെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ. വർഗീയ ധ്രുവീകരണത്തിനും കലാപത്തിനുമായിരുന്നു ശ്രമമെന്നും മന്ത്രിക്കെതിരായ വർഗീയ പരാമർശം ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നും എഫ്ഐആറിലുണ്ട്.(fir against fr theodosius remarks)

Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച്‌ പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല

അബ്ദുറഹ്‌മാനെതിരായ ഫാ. തിയോഡോഷ്യസിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അബ്ദുറഹിമാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമര്‍ശം.ഐഎൻഎല്ലിന്റെ പരാതിയിലാണ് തിയോഡോഷ്യസിനെതിരെ പൊലീസ് കേസെടുത്തത്.

വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. പരാമർശം വികാര വിക്ഷോഭത്തിൽ നാക്കുപിഴയായി സംഭവിച്ചതാണെന്ന് ഫാദർ തിയോഡോഷ്യസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. പക്ഷേ പരാമര്‍ശനത്തിനെതിരെ മന്ത്രിമാരടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

Story Highlights: fir against fr theodosius remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here