Advertisement

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥിക്ക് മർദ്ദനം, പിന്നിൽ കോൺഗ്രസെന്ന് ആരോപണം

December 1, 2022
Google News 1 minute Read

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻസ്ദ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി പിയൂഷ് പട്ടേലിനെ അജ്ഞാതർ ആക്രമിച്ചു. ഝരി ഗ്രാമത്തിൽ അക്രമികൾ അദ്ദേഹം സഞ്ചരിച്ച കാർ തകർത്തു. ആക്രമണത്തിൽ അദ്ദേഹത്തിന് തലയ്ക്ക് പരുക്കേറ്റു. കോൺഗ്രസ് സ്ഥാനാർത്ഥി അനന്ത് പട്ടേലിന്റെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിൽ 9 മണി വരെ 4.92% പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിലെ 19 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 89 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് വരെ നീളും.

Story Highlights: Gujarat polls: BJP candidate from Vansda assaulted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here