Advertisement

ബെൽജിയത്തിനും മൊറോക്കോയ്ക്കും ഇന്ന് ജയിക്കണം; കോസ്റ്റാറിക്കയ്ക്കും ജർമനിയ്ക്കും ജീവന്മരണ പോരാട്ടം

December 1, 2022
Google News 3 minutes Read
fifa belgium morocco germany

ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആവേശക്കൊടുമുടിയിലേക്ക്. പ്രീ ക്വാർട്ടർ ഘട്ടം ഉറപ്പിക്കാൻ നിർണായ മത്സരങ്ങൾക്കായി ഇന്നും ടീമുകൾ കളത്തിലിറങ്ങും. ബെൽജിയം, മൊറോക്കോ, ജപ്പാൻ, ജർമനി എന്നീ ടീമുകൾക്ക് ഇന്ന് ജീവന്മരണ പോരാട്ടങ്ങളാണ് ഉള്ളത്. ക്രൊയേഷ്യക്കും ഇന്നത്തെ കളി നിർണായകമാണ്. (fifa belgium morocco germany)

Read Also: പ്രീ ക്വാർട്ടറിൽ അർജൻ്റീനയ്ക്ക് ഓസ്ട്രേലിയൻ കടമ്പ; ഫ്രാൻസിന് പോളണ്ട് എതിരാളികൾ

ഗ്രൂപ്പ് എഫിൽ ഇന്ന് ക്രൊയേഷ്യ – ബെൽജിയം മത്സരവും കാനഡ – മൊറോക്കോ മത്സരവും ഇന്ത്യൻ സമയം 8.30ന് നടക്കും. ഗ്രൂപ്പിൽ 4 പോയിൻ്റുള്ള ക്രൊയേഷ്യയാണ് ഒന്നാമത്. 4 പോയിൻ്റുള്ള മൊറോക്കോ ഗ്രൂപ്പിൽ രണ്ടാമതും 3 പോയിൻ്റുള്ള ബെൽജിയം മൂന്നാമതുമാണ്. നാലാമതുള്ള കാനഡയ്ക്ക് പോയിൻ്റില്ല. ഇന്ന് ഒരു സമനിലയെങ്കിലുമുണ്ടെങ്കിൽ അഞ്ച് പോയിൻ്റുമായി ക്രൊയേഷ്യക്ക് പ്രീ ക്വാർട്ടറിലെത്താം. എന്നാൽ, ബെൽജിയത്തിന് ഇന്ന് ജയിക്കണം. ബെൽജിയം തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ കാനഡയ്ക്കെതിരെ സമനില വഴങ്ങിയാലും മൊറോക്കോ 5 പോയിൻ്റുമായി അടുത്ത റൗണ്ടിലെത്തും. ബെൽജിയം ഇന്ന് വിജയിക്കുകയും മൊറോക്കോ കാനഡയെ തോല്പിക്കുകയും ചെയ്താൽ ക്രൊയേഷ്യ പുറത്താവുകയും മൊറോക്കോ ഒന്നാം സ്ഥാനക്കാരായും ബെൽജിയം രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാർട്ടറിൽ എത്തുകയും ചെയ്യും. ക്രൊയേഷ്യയും മൊറോക്കോയും വിജയിച്ചാൽ ഇരു ടീമുകളും 7 പോയിൻ്റുമായി പ്രീ ക്വാർട്ടറിലെത്തും. ഒന്ന്, രണ്ട് സ്ഥാനങ്ങൾ ഗോൾ ശരാശരിയിൽ തീരുമാനിക്കും. ക്രൊയേഷ്യയും മൊറോക്കോയും സമനില പാലിച്ചാൽ ഇരുവർക്കും അഞ്ച് പോയിൻ്റുകൾ വീതം ലഭിക്കും. ഒന്ന്, രണ്ട് സ്ഥാനങ്ങൾ ഗോൾ ശരാശരിയിൽ തീരുമാനിച്ച് ഇരു ടീമുകളും അടുത്ത ഘട്ടത്തിലെത്തും.

Read Also: പെനാൽറ്റി അനുവദിച്ചത് മെസി ആയതിനാൽ, അർജൻ്റീനയ്ക്ക് റഫറിമാരുടെ പിന്തുണ: വിമർശനവുമായി ഇഗോർ സ്റ്റിമാച്

ഗ്രൂപ്പ് ഇയിൽ ജപ്പാൻ – സ്പെയിൻ, കോസ്റ്റാറിക്ക, ജർമനി മത്സരങ്ങൾ ഇന്ന് അർദ്ധരാത്രി 12.30നാണ്. ഇതിൽ 4 പോയിൻ്റുമായി സ്പെയിൻ ഒന്നാം സ്ഥാനത്തുണ്ട്. 3 പോയിൻ്റ് വീതമുള്ള ജപ്പാനും കോസ്റ്റാറിക്കയും രണ്ടും മൂന്നും സ്ഥാനങ്ങളിലും ഒരു പോയിൻ്റ് മാത്രമുള്ള ജർമനി അവസാന സ്ഥാനത്തുമാണ്. സ്പെയിൻ ഒരു സമനില കൊണ്ട് അടുത്ത ഘട്ടം കടക്കും. കോസ്റ്റാറിക്ക ജയിക്കാതിരുന്നാൽ ജപ്പാനും സമനില മതിയാവും. എന്നാൽ, കോസ്റ്റാറിക്കയ്ക്കും ജർമനിക്കും ഇന്ന് ജയിച്ചേ തീരൂ. ജപ്പാൻ – സ്പെയിൻ കളിയിൽ സ്പെയിൻ വിജയിച്ചാൽ സ്പെയിനും ജപ്പാൻ വിജയിച്ചാൽ ജപ്പാനും അടുത്ത റൗണ്ടിൽ ആദ്യ സ്ഥാനക്കാരായി എത്തും. ജർമനിക്കെതിരെ കോസ്റ്റാറിക്ക ജയിച്ചാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അവർ പ്രീ ക്വാർട്ടർ കളിക്കും. ജപ്പാൻ – സ്പെയിൻ കളി സമനില ആയി, കോസ്റ്റാറിക്ക വിജയിച്ചാൽ സ്പെയിൻ, കോസ്റ്റാറിക്ക ടീമുകൾ അടുത്ത റൗണ്ടിലെത്തും. ജർമനിക്ക് അടുത്ത ഘട്ടം കടക്കണമെങ്കിൽ കോസ്റ്റാറിക്കയെ തോല്പിക്കുകയും ജപ്പാനെ സ്പെയിൻ കീഴടക്കയും വേണം. ഇനി കോസ്റ്റാറിക്കയെ വമ്പൻ മാർജിനിൽ മറികടന്നാൽ, ജപ്പാൻ – സ്പെയിൻ കളി സമനില ആയാലും ഗോൾ ശരാശരിയിൽ ജർമനി അടുത്ത റൗണ്ടിലെത്തും.

Story Highlights: qatar fifa world cup belgium morocco germany

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here