Advertisement

മതേതരത്വം തകര്‍ക്കാന്‍ അനുവദിക്കില്ല; വിഴിഞ്ഞം സമരത്തില്‍ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

December 1, 2022
Google News 2 minutes Read
: strict action against Vizhinjam protestors says ahammed devarkovil

വിഴിഞ്ഞം സമരത്തില്‍ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കുറ്റം ചെയ്യുന്നവര്‍ ആരായാലും കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. തീവ്രവാദബന്ധം അന്വേഷിച്ച് കണ്ടെത്തണം. കേരളത്തിലെ മതേതരത്വം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടുപോകില്ല എന്നും അഹമ്മദ് ദേവര്‍ കോവില്‍ വ്യക്തമാക്കി.

വിഴിഞ്ഞം സമരം നടന്നപ്പോള്‍ പൊലീസ് പക്വതയോടെ ഇടപെട്ടെന്ന് ഡി ജി പി അനില്‍കാന്ത് പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പൊലീസുകാരെ പരുക്കേല്‍പ്പിക്കുകയും ചെയ്തവരെ കൃത്യമായി കണ്ടെത്താന്‍ തെളിവുകള്‍ ശേഖരിക്കുന്നുവെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. വിഴിഞ്ഞത്തെ സംഭവത്തില്‍ അലംഭാവമുണ്ടായില്ല. ഗൂഢാലോചന നടന്നോ എന്നത് അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട് എന്നും ഡിജിപി അറിയിച്ചു.

Read Also: വിഴിഞ്ഞം സമരം; ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു; കെ പി ശശികല ഒന്നാം പ്രതി

അതേസമയം മന്ത്രി വി അബ്ദുറഹ്‌മാനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് വി അബ്ദുറഹ്‌മാന്‍ നിലപാട് വ്യക്തമാക്കി. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടാല്‍ മതി. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.

Story Highlights: strict action against Vizhinjam protestors says ahammed devarkovil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here