Advertisement

എൽദോസ് കുന്നപ്പിളളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം; സർക്കാർ ഹർജി ഹൈക്കോടതി തള്ളി

December 2, 2022
Google News 2 minutes Read
High Court Eldhose Kunnappilly mla case

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സർക്കാരിന്റെയും പരാതിക്കാരിയുടെയും ഹർജികള്‍ ഹൈക്കോടതി തള്ളി. കുന്നപ്പളളിയുടെ മുൻകൂർജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും ഹര്‍ജികളില്‍ വിശദവാദം കേട്ട ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം റദ്ദാക്കേണ്ട ഒരു സാഹചരവുമില്ലെന്നും കോടതി നിരീക്ഷിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എൽദോസിനെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നേരത്തെ കീഴ്കോടതിയിൽ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകിയ നടപടി കോടതി ശരിവച്ചത്.

നേരത്തെ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയിലായിരുന്നു ജാമ്യം. ഇതേതുടർന്ന് കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂർത്തിയാക്കിയിരുന്നു. അതേസമയം മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ
വാദത്തിനിടെ ഉഭയകക്ഷി സമ്മത പ്രകാരമല്ലെ ലൈംഗിക ബന്ധം ഉണ്ടായതെന്നും എല്ലാം സിനിമാ കഥപോലെയുണ്ടല്ലോയെന്നും കോടതി ചോദിച്ചിരുന്നു.

എന്നാൽ ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ ‘നോ’ പറഞ്ഞാൽ അത് ബലാത്സം​ഗം തന്നെയാണെന്ന് പ്രോസിക്യൂഷൻ മറുപടി നൽകുകയുണ്ടായി.

Story Highlights: Eldhose Kunnappilly Case: High Court dismissed the government’s petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here