ബൈക്ക് നല്‍കാത്തതിന്റെ പേരില്‍ മര്‍ദനം: താന്‍ രോഗിയാണെന്ന് അറിഞ്ഞുകൊണ്ടാണ് വൈശാഖ് ആക്രമിച്ചതെന്ന് യുവാവ്

വൈശാഖ് തന്റെ ജോലിസ്ഥലത്തെത്തിയത് പുതിയ ബൈക്ക് ചോദിച്ചെന്ന് തൃശൂരില്‍ മര്‍ദനമേറ്റ ഹീമോഫീലിയ രോഗിയായ യുവാവ്. ബൈക്ക് നല്‍കില്ലെന്ന് മറുപടി നല്‍കിപ്പോള്‍ കടയില്‍ നിന്ന് പുറത്തിറങ്ങി തന്നെ മര്‍ദിച്ചിരുന്നുവെന്ന് യുവാവ് പറഞ്ഞു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കടയിലെത്തി വൈശാഖ് തന്നെ ആക്രമിച്ചെന്നും യുവാവ് ട്വന്റിഫോറിനോട് പറഞ്ഞു. (Hemophiliac man attacked in thrissur describe the incident)
നാട്ടുകാരനാണെന്ന പരിചയം മാത്രമാണ് തനിക്ക് വൈശാഖിനോടുള്ളതെന്ന് മര്‍ദനമേറ്റ യുവാവ് പറയുന്നു. തനിക്ക് രോഗമുണ്ടെന്ന് വൈശാഖിന് അറിയാം. മര്‍ദിക്കുന്നതിനിടെ ഇക്കാര്യം ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നുവെന്നും യുവാവ് പറഞ്ഞു.
Read Also: ഇല്ലാത്ത ‘ലവ് ജിഹാദും നാർകോട്ടിക് ജിഹാദും’ പറഞ്ഞ് കയറുപൊട്ടിച്ചവർ ‘വിഴിഞ്ഞം ജിഹാദ്’ കേട്ട മട്ടില്ല: കെ.ടി ജലീൽ
യുവാവ് അഞ്ചേരി സ്വദേശിയാണ്. ഒന്നരമാസം മുന്‍പ് യുവാവ് ഒരു ബൈക്ക് വാങ്ങിയിരുന്നു. ഇത് ഓടിക്കാന്‍ ചോദിച്ചപ്പോള്‍ നല്‍കാത്തതിന്റെ പേരിലായിരുന്നു പ്രതി കേരള വര്‍മ്മ കോളജിന്റെ അടുത്തുള്ള മൊബൈല്‍ ഷോപ്പില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.
Read Also: Hemophiliac man attacked in thrissur describe the incident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here