Advertisement

യുഎഇ ദേശീയ ദിനത്തിൽ പിറന്ന കുഞ്ഞിന് ‘ഇമാറാത്ത്’ എന്ന് പേരിട്ട് സിറിയൻ ദമ്പതികൾ

December 2, 2022
2 minutes Read

യുഎഇ തങ്ങളുടെ 51ാമത് ദേശീയ ദിനമാഘോഷിക്കുന്ന വേളയിൽ ദേശീയ ദിനത്തിൽ പിറന്ന തങ്ങളുടെ കുഞ്ഞിന് ‘ഇമാറാത്ത്’ എന്ന് പേര് നൽകി പ്രവാസികളായ സിറിയൻ മാതാപിതാക്കൾ. അബുദബിയിൽ താമസിക്കുന്ന റീം അൽ സാലിഹും യൂസഫ് അലി അൽ ഹുസൈനുമാണ് ദമ്പതികളാണ് കുഞ്ഞിന് പേര് നൽകി അന്നം നൽകുന്ന നാടിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

ദേശീയ ദിനത്തിൽതന്നെ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ. ദമ്പതികളുടെ എട്ടാമത്തെ കുഞ്ഞാണിത്. അബൂദബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലായിരുന്നു ജനനം. 20 വർഷം മുമ്പ് ജോലിക്കായി ഞാൻ എത്തിച്ചേർന്ന ഈ നല്ല നാടിനോടുള്ള നന്ദി സൂചകമായാണ് ഇത്തരത്തിൽ കുഞ്ഞിന് പേരിട്ടതെന്ന് പിതാവ് പറഞ്ഞു.

Story Highlights: Parents’ joy as new babies arrive on UAE’s 51st National Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top