‘എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി’;വിദ്യാർത്ഥികൾ ആശുപത്രിയിൽ

ആലപ്പുഴ എസ് ബി കോളജിൽ എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടയിലാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. പരുക്കേറ്റ എഐഎസ്എഫ് എസ്എഫ്ഐ വിദ്യാർത്ഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നായിരുന്നു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊട്ടിക്കലാശമുണ്ടായത്. തിങ്കളാഴ്ചയാണ് തെരെഞ്ഞെടുപ്പ്.(sfi aisf fight in sb college)
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
എസ്എഫ്ഐയും എഐഎസ്‌എഫും തെരെഞ്ഞെടുപ്പിൽ രണ്ടായാണ് മത്സരിക്കുന്നത്. അതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോളജിൽ നിലനിന്നിരുന്നു. ഇതാണ് സംഘർഷത്തിനിടയാക്കിയത്. പുറത്തുനിന്നും എത്തിയ എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചതെന്നാണ് എഐഎസ്എഫ് പ്രവർത്തകർ പറയുന്നത്. എന്നാൽ ഇത് അകാരണമായി എഐഎസ്എഫ് പ്രവർത്തകർ നടത്തിയ സംഘർഷമാണെന്നാണ് എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്. പരുക്കേറ്റ വിദ്യാർത്ഥികളുടെ നില തൃപ്തികരമാണ്.
Story Highlights: sfi aisf fight in sb college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here