ഷാർജ സിഎസ്ഐ മലയാളം പാരീഷ് കൊയ്ത്തുത്സവം

ഷാർജ സിഎസ്ഐ മലയാളം പാരീഷിന്റെ ഈ വർഷത്തെ കൊയ്ത്തുത്സവം ശ്രദ്ധേയമായി. രണ്ടരവർഷത്തിന് ശേഷമായിരുന്നു കൊയ്ത്തുത്സവം നടന്നത്. വിവിധയിടങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ ഉത്സവത്തിൽ പങ്കെടുത്തു.
രണ്ടരവർഷത്തിന് ശേഷം നടന്ന കൊയ്ത്തുത്സവത്തിൽ വിശ്വാസികൾ ആവേശത്തോടെ പങ്കെടുത്തു. രാവിലെ 8 മണിക്കുള്ള വിശുദ്ധ ആരാധനയ്ക്ക് ശേഷം 9 മണി മുതൽ നടന്ന പരിപാടികളിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. കാലത്ത് നടന്ന വിശുദ്ധ ആരാധനയ്ക്ക് ഇടവക വികാരി ബിനോയ് എം.തര്യനും അബുദാബി സിഎസ്ഐ ഇടവക വികാരി റവ.ലാൽജി എം.ഫിലിപ്പും നേതൃത്വം നൽകി.
വയലിൻ ഫ്യൂഷൻ, മാജിക് ഷോ, ആമേൻ മ്യൂസിക് ബാന്റിന്റെ ക്രിസ്തീയ ഗാനമേള, ഇടവക വിവിധ കലാപരിപാടികൾ എന്നിവയും കൊയ്ത്തുത്സവത്തിന്റെഭാഗമായി നടന്നിരുന്നു. മാർത്തോമാ ഇടവക സഹവികാരി രഞ്ജിത്ത് ഉമ്മൻ ജോൺ, ദുബായ് സിഎസ്ഐ ഇടവക വികാരി ഷാജി ജേക്കബ് തോമസ് ഐസക്ജോൺ പട്ടാണിപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു.
Story Highlights: Sharjah CSI Malayalam Parish koythulsavam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here