ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ ഏകീകൃത സിവില്‍ കോഡിലേക്ക്; മധ്യപ്രദേശ് സര്‍ക്കാര്‍ ഉടന്‍ സമിതിയെ നിയോഗിക്കും

ബിജെപി ഭരണത്തിന് നേതൃത്വം നല്‍കുന്ന എല്ലാ സംസ്ഥാനങ്ങളും ഏകീകൃത സിവില്‍ കോഡിലേക്ക്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കും. രണ്ട് സംസ്ഥാനങ്ങളിലും ഇതിനായി സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചു. (uniform civil code in bjp ruling states)
ഒരേ രാജ്യത്ത് എന്തിനാണ് വ്യക്തിനിയങ്ങള്‍ എന്ന് ചോദിച്ചുകൊണ്ടാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. പല ആദിവാസി പുരുഷന്മാരും കല്യാണം കഴിക്കുന്നത് സ്ത്രീകളുടെ ഭൂമി കൈക്കലാക്കാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്തും ഹിമാചല്‍ പ്രദേശും കഴിഞ്ഞ മാസങ്ങളില്‍ തന്നെ ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനായി സമിതിയെ നിയോഗിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും പ്രഖ്യാപിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കിയാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് രാജ് താക്കറെ ഉള്‍പ്പെടെയുള്ളവരും കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
Story Highlights: uniform civil code in bjp ruling states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here