സ്ത്രീധനമായി ലഭിച്ച 11 ലക്ഷം രൂപയും ആഭരണങ്ങളും വധുവിന്റെ കുടുംബത്തിന് തിരികെ നല്കി വരന്

സ്ത്രീധനമായി ലഭിച്ച തുക വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്കി യുവാവ്. മുസാഫര്‍നഗര്‍ സ്വദേശിയായ യുവാവാണ് തന്റെ വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ നല്കിയ 11 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് തന്നെ തിരികെ നല്‍കിയത്. വരന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്.
വെള്ളിയാഴ്ചയായിരുന്നു തിതാവി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ലഖാന് ഗ്രാമത്തില്‍ വിവാഹം നടന്നത്. ലേഖ്പാലിലുള്ള റവന്യു ഓഫീസറാണ് സ്ത്രീധനം തിരികെ നല്കി മാതൃക തീര്‍ത്ത വരന്. സൗരഭ് ചഹാന്‍ വിവാഹം ചെയ്തതാകട്ടെ ഒരു വിരമിച്ച പട്ടാളക്കാരന്റെ മകളെയും. ചടങ്ങിന് പിന്നാലെ സ്ത്രീധനം മുഴുവന്‍ തിരികെ നല്കിയ യുവാവിന്റെ സദ്പ്രവൃത്തിയെ ആദരിക്കുകയാണ് നാട്ടുകാര്‍.
Read Also: വിവാഹ വേദിയിൽ വച്ച് വരൻ ചുംബിച്ചു, കല്യാണം നിർത്തി പൊലീസിനെ വിളിച്ച് വധു
സ്ത്രീധനത്തെ കുറിച്ചുള്ള നല്ല മാറ്റത്തിലേക്ക് ചുവടുവയ്ക്കുന്നതാണ് ഈ പ്രവൃത്തിയെന്ന് കിസാന്‍ മസ്ദൂര്‍ സംഗ്തന് ദേശീയ പ്രസിഡന്റ് താക്കൂര്‍ പുരണ്‍ സിംഗ് പ്രതികരിച്ചു.
Story Highlights: Bridegroom returns dowry to parents in law
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!