യുഎഇയിൽ ഇന്ന് മഴ മുന്നറിയിപ്പ്; മൂടൽമഞ്ഞിനും സാധ്യത

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ( Chances Of Light Rain In UAE )
യുഎഇയുടെ കിഴക്കൻ മേഖലകളിലും തീരദേശ മേഖലകളിലുമാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മൂടൽമഞ്ഞ് സാധ്യതയുള്ളതിനാൽ, ഇത് കാഴ്ചയുടെ ദൂരപരിധിയെ ബാധിച്ചേക്കുമെന്നും അതുകൊണ്ട് വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും അധികൃതർ നിർദേശം നൽകി.
താഴെ പറയുന്ന റോഡുകളിൽ സ്പീഡ് റിഡക്ഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് :
Al Saad – Sweihan road: 80 km/h
Trucks road (Al Razeen): 80 km/h
Abu Dhabi – Al Ain road (Al Katam – Al Khaznah): 80 km/h
Sweihan – Abo Saif Road: 80 km/h
Sweihan roundabout – Al Falah: 80 km/h
Story Highlights: Chances Of Light Rain In UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here