വീട്ടിലേക്ക് വഴിയില്ല; മൃതദേഹം മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിക്കാനാകാതെ നിസഹായരായി ബന്ധുക്കൾ; ഇടപെട്ട് ട്വന്റിഫോർ

ഇടപെടലുകളുടേയും ചേർന്നു നിൽക്കലിൻറേയും നാലു വർഷമാണ് കടന്നുപോയത്. ഒരു മാധ്യമവും കടന്നുപോകാത്ത വഴികളിലൂടെയാണ് ട്വന്റിഫോർ സഞ്ചരിച്ചത്. പോയവർഷങ്ങളിൽ ഒരു മാധ്യമം എന്ന നിലയിൽ ട്വന്റിഫോർ നടത്തിയ സുപ്രധാന ഇടപെടലാണ് നിരണം വെസ്റ്റ് സ്വദേശികളായ ഒരു കുടുംബത്തെ ദുരിതത്തിൽ നിന്ന് കരകയറ്റിയത്. ( 24 impact road issue )
വീട്ടിലേക്കു വഴിയില്ലാതെയാണ് നിരണം വെസ്റ്റ് സ്വദേശി എബ്രഹാം മരിച്ചത്. ജീവിച്ചിരുന്ന കാലത്ത് ഒരു വഴിക്കായി ഒരുപാട് അലഞ്ഞു..ഓഫിസുകൾ കയറിയിറങ്ങി…ഇതിന്റെ കേസ് നടന്നുകൊണ്ടിരിക്കെയാണ് എബ്രാഹം മരണമടയുന്നത്.
എബ്രഹാമിന്റെ കുടുംബത്തിന് വഴി നൽകാൻ കോടതി വിധി ഉണ്ടെങ്കിലും മരം മുറിച്ചുമാറ്റാൻ അയൽവാസികൾ സമ്മതിക്കാത്തതിനെ തുടർന്ന് ഇവരുടെ ജീവിതം പ്രയാസകരമായിരുന്നു. മൂന്നടി മണ്ണ് മതിയായിരുന്നു നടന്നുപോകാൻ. അതുപോലും കിട്ടിയില്ല.
വീട്ടിലേക്കുള്ള വഴിയിൽ തടസമായി മരം നിൽക്കുന്നതിനാൽ മൃതദേഹം മോർച്ചറിയിൽ വച്ച് ബന്ധുക്കൾ നിസ്സഹായരായി നിന്നു. അങ്ങനെയാണ് എബ്രഹാമിന്റെ കുടുംബത്തിന്റെ വാർത്ത ട്വന്റിഫോർ അറിയുന്നത്. ഈ വാർത്ത ട്വന്റിഫോറിലൂടെ ലോകവും അറിഞ്ഞു. അങ്ങനെ പ്രതിഷേധവുമായി നാട് ഒന്നിച്ചു. ഇതിന് പിന്നാലെ വഴിക്ക് തടസ്സമായി നിന്ന ആ മരം മുറിച്ചു.
Story Highlights: 24 impact road issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here