തുടർ വിജയങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെ തകർത്തു

സീസണിന്റെ തുടക്കത്തിലെ തോൽവികളിൽ നിന്ന് കരകയറി തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ തേരോട്ടം. കഴിഞ്ഞ വർഷത്തെ സെമി ഫൈനലിൽ ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ട ജംഷഡ്പൂരിനെയാണ് കേരളം ഇന്ന് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ പതിനേഴാം മിനിറ്റിൽ ദിമിത്രിയോസ് നേടിയ മിന്നും ഗോളിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ( Kerala Blasters beat Jamshedpur FC ).
Read Also: ഐഎസ്എൽ വിനോദ നികുതി: നോട്ടീസ് അയച്ച കോർപ്പറേഷൻ നടപടി കോടതിയലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്സ്
ക്യാപ്റ്റൻ അട്രിയാൻ ലൂണയാണ് വിജയ ഗോളിന് വഴിയൊരുക്കിയത്. ലൂണ എടുത്ത ഫ്രീ കിക്കിൽ നിന്നും ലഭിച്ച അവസരമാണ് ദിമിത്രിയോസ് ഗോളാക്കി മാറ്റിയത്. മത്സരത്തിലുടനീളം പന്ത് കൈവശം വെയ്ക്കുന്നതിൽ ആധിപത്യം സ്ഥാപിച്ച ബ്ലാസ്റ്റേഴ്സ് 64 ശതമാനം സമയവും കളി നിയന്ത്രിച്ചു.
11 ഷോട്ടുകൾ വീതം ഇരു ടീമുകളും ഗോൾ വല ലക്ഷ്യമാക്കി ഉതിർത്തു. ഒരേയൊരു തവണ മാത്രമാണ് ജംഷഡ്പൂർ ഷോട്ട് ഓൺ ടാർഗെറ്റിലേക്ക് പന്ത് പായിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി നാല് മത്സരങ്ങൾ ജയിക്കുന്നത് ആദ്യമായാണ്.
Story Highlights: Kerala Blasters beat Jamshedpur FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here