ജോഡോ യാത്രയ്ക്കിടെ മോദിക്കായി ആർപ്പുവിളിച്ച് ആൾക്കൂട്ടം, ഫ്ലയിംഗ് കിസ്സിലൂടെ രാഹുലിൻ്റെ മറുപടി

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ മോദിക്കായി ആർപ്പുവിളിച്ച് ആൾക്കൂട്ടം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലൂടെ യാത്ര കടന്നുപോകുമ്പോഴാണ് ജനക്കൂട്ടം മോദി സ്തുതികൾ മുഴക്കിയത്. മോദി.. മോദി.. എന്ന് വിളിച്ച ആൾക്കൂട്ടത്തിന് നേരെ ഫ്ലയിംഗ് കിസ് നൽകുന്ന രാഹുലിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഭാരത് ജോഡോ യാത്ര അഗർ മാൽവ ജില്ലയിലൂടെ കടന്നുപോകുമ്പോൾ യാത്ര കാണാൻ നിന്ന ചിലർ മോദി-മോദി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. മോദി സ്തുതി മുഴക്കിയ ജനക്കൂട്ടത്തിന് നേരെ രാഹുൽ ആദ്യം കൈ വീശി കാണിച്ചു. പിന്നാലെ ഫ്ലയിംഗ് കിസ്സുകൾ നൽകി. ഇതിനിടെ പ്രകോപിതരായ സഹപ്രവർത്തകരായ ഭാരത് യാത്രികരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന രാഹുലിനെയും വിഡിയോയിൽ കാണാം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് യാത്ര മധ്യപ്രദേശിൽ നിന്ന് രാജസ്ഥാനിലേക്ക് പ്രവേശിച്ചത്.
Story Highlights: Rahul Gandhi blows flying kisses to crowd chanting Modi
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!