Advertisement

രോഹിത്-ധവാൻ, രാഹുൽ- വിരാട് അല്ലെങ്കിൽ പിന്നെ ആരാണ്? യുവരാജ് സിംഗ് പറയുന്നു

December 6, 2022
Google News 2 minutes Read

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓപ്പണർ ശുഭ്മാൻ ഗിൽ കുറച്ചുകാലമായി മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. അടുത്തിടെ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ അർധസെഞ്ചുറി നേടിയ താരം രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 45 റൺസും മൂന്നാം ഏകദിനത്തിൽ 13 റൺസും നേടി. ഇപ്പോൾ ഇതാ ഗില്ലിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് രംഗത്തുവന്നു.

2023 ലോകകപ്പിൽ ഗില്ലിനെ ഓപ്പണർ ആകണമെന്ന് യുവരാജ് സിംഗ് ആവശ്യപ്പെട്ടു. ശുഭ്മാൻ കഠിനാധ്വാനിയും കഴിവുള്ളവനുമാണ്. ഗിൽ മികച്ച ഫോമിലാണെന്നും 2023 ലോകകപ്പിലും ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും യുവരാജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 10 വർഷത്തിനുള്ളിൽ താരം പ്രത്യേക നേട്ടങ്ങൾ കൈവരിക്കുമെന്നും യുവരാജ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏകദിനത്തിൽ ശിഖർ ധവാനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്‌ത ഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം ബംഗ്ലാദേശ് പരമ്പരയോടെ 2023ലെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് ടീം ഇന്ത്യ. പ്രധാന ബൗളർമാർക്ക് പരുക്കായതിനാൽ യുവ ബൗളർമാർക്ക് കൂടുതൽ അവസരം നൽകി വേൾഡ് കപ്പിലേക്ക് ഒരുക്കുക എന്ന ചുമതലയും ടീമിനുണ്ട്.

Story Highlights: If not Rohit-Dhawan-Rahul or Virat then who? Yuvraj Singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here