വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ഭാര്യക്ക് നിയമനം നല്‍കി; കുസാറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ക്രമക്കേടെന്ന് പരാതി

കുസാറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ക്രമക്കേടെന്ന് പരാതി. എം ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറുടെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ഭാര്യക്ക് കുസാറ്റില്‍ ചട്ടം ലംഘിച്ച് പ്രൊഫസര്‍ നിയമനം നല്‍കിയെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതി. കുസാറ്റ് വിസിക്കും എംജി യൂണിവേഴ്‌സിറ്റി പ്രൊ വി സിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
എംജി സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ സി റ്റി അരവിന്ദകുമാറിന്റെ ഭാര്യ കെ.ഉഷയ്ക്ക് കുസാറ്റില്‍, പ്രൊഫസര്‍ തസ്തികയില്‍ നിയമനം നല്‍കിയത് ചട്ടം ലംഘിച്ചെന്നാണ്സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ ആരോപണം. ഉഷയ്ക്ക് കുസാറ്റില്‍ പ്രൊഫസര്‍ തസ്തികയില്‍ ജോലി തരപ്പെടുത്തുന്നതിന് പ്രോവിസി തന്നെ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് നല്‍കി.
നിയമനത്തിന് പത്തുവര്‍ഷത്തെ അധ്യാപന പരിചയമോ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് തത്തുല്യമായ പദവിയോ ഉണ്ടായിരിക്കണമെന്നാണ് ചട്ടം. സ്ഥിര നിയമനാടിസ്ഥാനത്തില്‍ എവിടെയും ജോലി ചെയ്യാത്ത ഉഷയ്ക്ക് 13 വര്‍ഷത്തെ അധ്യാപന പരിചയമാണ് പ്രോവിസി നല്‍കിയത്. കരാര്‍ അടിസ്ഥാനത്തിലുള്ള ജോലി അധ്യാപന പരിചയമായി കണക്കിലെടുക്കില്ലെന്നിരിക്കെ ചട്ടവിരുദ്ധമായി നിയമനം നടത്തിയെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമിറ്റി ആരോപിക്കുന്നു.
Read Also: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ
യോഗ്യതയുള്ള മുതിര്‍ന്ന അധ്യാപകരെ മറികടന്നാണ് നിയമനം നടന്നിരിക്കുന്നത്. പ്രൊ വിസിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെനന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ പ്രോ വിസിയ്‌ക്കെതിരെയും അനധികൃത നിയമനം നല്‍കിയ കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മധുസൂദനെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
Story Highlights: issue in appointment of Cusat professor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here