ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സംഘാടനമാണ് ഖത്തറിലേത്; ലോകകപ്പ് വിശേഷങ്ങളുമായി ബി.കെ. ഹരിനാരായണന്‍

ലോകകപ്പ് സംഘാടനത്തില്‍ ഖത്തര്‍ ലോകത്തിലെ തന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് ഗാന രചയിതാവ് ബി കെ ഹരിനാരായണന്‍. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് സംഘാടനമാണ് ഖത്തറില്‍ നടക്കുന്നതെന്ന് ഹരിനാരായണന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
‘ഖത്തര്‍ അല്‍ കിടുവാണ്. കഴിഞ്ഞ ദിവസം ഇവിടെ, ബ്രസീലില്‍ നിന്നൊരു മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഇങ്ങനെയൊരു ചെറിയ സ്ഥലത്ത് ഇതുപോലൊരു ലോകകപ്പ് നടക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ് എന്നാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട ലോകകപ്പും ഖത്തറിലേതാകും.
Read Also: ഓസ്ട്രേലിയക്കെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന കുടുംബം; വിഡിയോ കണ്ട് പുഞ്ചിരിച്ച് മെസി: വിഡിയോ
ആരും ചെറുതുമല്ല, ആരും വലുതുമല്ല എന്നാണ് ഖത്തര്‍ ലോകകപ്പ് നമുക്ക് നല്‍കുന്ന പാഠം. നമ്മുടെ പിന്തുണയും ആഗ്രഹവും എന്നും നമ്മുടെ രാജ്യത്തിനൊപ്പമാണ്. അതിന് ഇവിടുത്തെ ഇന്‍ഫ്രാസ്ട്രക്ചറെല്ലാം മാറേണ്ടതുണ്ട്. നന്നായി കളിക്കുന്ന ആരായാലും അവര്‍ ഇത്തവണ കപ്പടിക്കണം എന്നാണ് പറയാനുള്ളത്’. ഹരിനാരായണന്‍ പറഞ്ഞു. ലോകകപ്പ് കാണാന്‍ ഖത്തറിലെത്തിയപ്പോഴായിരുന്നു ഹരിനാരായണന്റെ പ്രതികരണം.
Story Highlights: bk harinarayanan about qatar world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here