Advertisement

ഓസ്ട്രേലിയക്കെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന കുടുംബം; വിഡിയോ കണ്ട് പുഞ്ചിരിച്ച് മെസി: വിഡിയോ

December 5, 2022
Google News 3 minutes Read
lionel messi goal australia

ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചാണ് അർജൻ്റീന ക്വാർട്ടറിലെത്തിയത്. കരിയറിൽ തൻ്റെ 1000മത്തെ മത്സരത്തിനിറങ്ങിയ മെസി ഒരു മനോഹരമായ ഗോളും നേടിയിരുന്നു. ഈ ഗോൾ തൻ്റെ ഭാര്യയും മക്കളും ആഘോഷിക്കുന്ന വിഡിയോ കണ്ട് മെസി പുഞ്ചിരിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. (lionel messi goal australia)

മത്സരത്തിനു ശേഷം ഒരു മാധ്യമപ്രവർത്തകൻ തൻ്റെ ഫോണിൽ മെസിക്ക് ഈ വിഡിയോ കാണിക്കുകയായിരുന്നു. ഈ വിഡിയോ കണ്ടാണ് താരം പുഞ്ചിരിക്കുന്നത്.

സൂപ്പർതാരം ലയണൽ മെസ്സിയും, യുവതാരം ജൂലിയൻ അൽവാരസുമാണ് അർജൻറീനക്കായി വലകുലുക്കിയത്. ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും. എട്ടു വർഷത്തിന് ശേഷമാണ് അർജൻറീന ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്നത്. മുപ്പത്തിയഞ്ചാം മിനിറ്റിൽ മെസ്സിയാണ് സ്‌കോറിങ് തുടങ്ങിയത്. ബോക്സിൻറെ വലതുവിങ്ങിൽ നിന്നുള്ള ഫ്രീകിക്കാണ് ഗോളിൽ കലാശിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോളി മാറ്റ് റയാന്റെ ഗുരുതരമായ പിഴവ് മുതലെടുത്ത് ജൂലിയൻ ആൽവരസ് രണ്ടാം ഗോൾ വലയിലാക്കി. പന്തടകത്തിലും പാസ്സിങ്ങിലും മുന്നിട്ടുനിന്നെങ്കിലും അതീവേഗ മുറ്റങ്ങൾ കൊണ്ട് ഓസീസ് പല തവണ അർജൻറീനയുടെ ഗോൾമുഖം വിറപ്പിച്ചു.

Read Also: ക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളത്തിൽ; എതിരാളികൾ ദക്ഷിണ കൊറിയ, ക്രൊയേഷ്യ ജപ്പാനെ നേരിടും

77–ാം മിനിറ്റിൽ പകരക്കാരൻ താരം ക്രെയ്ഗ് അലക്സാണ്ടർ ഗുഡ്‌വിൻ ഓസ്ട്രേലിയയുടെ ആശ്വാസഗോൾ നേടി. പ്രഫഷനൽ കരിയറിലെ 1000–ാമത്തെ മത്സരത്തിന് ഇറങ്ങിയ മെസ്സി, ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ഗോളാണ് ഓസീസിനെതിരെ നേടിയത്. ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും ഈ ഗോളോടെ മെസി സ്വന്തമാക്കി. ഇതിഹാസ താര മറഡോണയെയാണ് മെസ്സി ഗോൾ വേട്ടയിൽ മറികടന്നത്.

ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും. ആദ്യ പ്രീക്വാർട്ടറിൽ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് നെതർലൻഡ്സ് ക്വാർട്ടറിൽ കടന്നത്.

Story Highlights: lionel messi goal australia video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here