Advertisement

‘നാണക്കേട്..!’; ആദ്യ ഇലവനില്‍ റൊണാള്‍ഡോ ഉള്‍പ്പെടാത്തതില്‍ സാന്റോസിന് നേരെ ഒളിയമ്പുമായി ജോര്‍ജിന

December 7, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നലെ നടന്ന സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ കളിയില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്നത് ആരാധകരില്‍ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. റൊണാള്‍ഡോയ്ക്ക് പകരക്കാരാനായി ഇറങ്ങിയ റാമോസ് ഹാട്രിക് നേട്ടം സ്വന്തമാക്കിയെങ്കിലും പോര്‍ച്ചുഗല്‍ മാനേജര്‍ ഫെര്‍ണാണ്ടോ സാന്റോസിന്റെ തീരുമാനത്തിനെതിരായ മുറുമുറുപ്പകള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്നതിനെതിരെ വിമര്‍ശനവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ്. (Cristiano Ronaldo’s Partner Reacts To Portugal Boss’ Decision To Bench Him)

ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനെ മത്സരത്തിന്റെ 90 മിനിറ്റും ആസ്വദിക്കാന്‍ ആരാധകര്‍ക്ക് കഴിയാതിരുന്നത് എന്തൊരു നാണക്കേടാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ജോര്‍ജിന ചോദിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിലായിരുന്നു ജോര്‍ജിയയുടെ പരാമര്‍ശം.

Read Also: ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക്,ആറ് ഗോളുകള്‍; ഒരു പോര്‍ച്ചുഗീസ് വീരഗാഥ

പോര്‍ച്ചുഗലിന് അഭിനന്ദനങ്ങള്‍. 11 കളിക്കാരും ദേശീയ ഗാനം ആലപിക്കുമ്പോള്‍ മുതല്‍ എല്ലാ കണ്ണുകളും നിന്നില്‍ തന്നെയായിരുന്നു. 90 മിനിറ്റോളം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ആസ്വദിക്കാനാകാതെ പോയത് എന്തൊരു നാണക്കേടാണ്? നിങ്ങളെവിടെയെന്ന് ചോദിക്കുന്നതും നിങ്ങള്‍ക്ക് വേണ്ടി ആര്‍പ്പുവിളിക്കുകയും ചെയ്യുന്നത് ആരാധകര്‍ അവസാനിപ്പിച്ചില്ല. നിന്റെ പ്രിയ സുഹൃത്ത് ഫെര്‍ണാണ്ടോയും ദൈവവും ഒത്തൊരുമിച്ച് ഒരുരാത്രി കൂടി ഞങ്ങളെ പ്രകമ്പനം കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സ്വിറ്റസര്‍ലന്‍ഡിനെതിരെ ഇന്നലെ ആറ് ഗോളുകളാണ് പോര്‍ച്ചുഗല്‍ നേടിയത്.

Story Highlights: Cristiano Ronaldo’s Partner Reacts To Portugal Boss’ Decision To Bench Him

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement