ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ആംആദ്മി പാർട്ടിക്ക് തന്നെയാണ് മേൽക്കൈ. എഎപി 4 സീറ്റിലും ബിജെപി രണ്ട് സീറ്റിലും മുന്നേറുകയാണ്. ( delhi municipal corporation vote counting begun )
250 വാർഡുകളാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിലുള്ളത്. 126 വാർഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. കോൺഗ്രസിന്റെ 147 സ്ഥാനാർത്ഥികളും ബി.ജെ.പിയുടേയും ആം ആദ്മി പാർട്ടിയുടേയും 250 സ്ഥാനാർഥികളും വീതമാണ് ഇത്തവണ ജനവിധി തേടിയത്. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തള്ളുന്ന ബി.ജെ.പി 15 വർഷമായി തുടരുന്ന ഭരണം നാലാം തവണയും നിലനിർത്താം എന്ന പ്രതീക്ഷയിലാണ്.
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ എ.എ.പിയ്ക്ക് വൻവിജയ സാധ്യത പ്രവചിച്ച് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ വന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണൽ.
Story Highlights: delhi municipal corporation vote counting begun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here